Latest News
Loading...

അവകാശ രേഖകൾ ലഭ്യമാക്കലും മെഡിക്കൽ ക്യാമ്പും

ഈരാറ്റുപേട്ട  ബ്ലോക്ക് പഞ്ചായത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്ന ആളുകൾക്കുള്ള അവകാശരേഖകൾ ലഭ്യമാക്കലും മെഡിക്കൽ ക്യാമ്പും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.  അതിദാരിദ്ര്യം അനുഭവിക്കുന്ന ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ, വോട്ടർ ഐ.ഡി, തൊഴിൽ കാർഡ് എന്നീ വിവിധ വകുപ്പുകളിലൂടെ ലഭ്യമാക്കേണ്ട സേവനങ്ങൾ ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലി അദ്ധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. 

ബി.ഡി.ഒ, സക്കീർ ഹുസൈൻ ഇബ്രാഹിം  സ്വാഗതവും ആശംസിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരയ മറിയാമ്മ ഫെർണ്ണാണ്ടസ്, മേഴ്‌സി മാത്യൂ, അജിത്കുമാർ.ബി, എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ, ജെറ്റോ ജോസ്, ജോസഫ് ജോർജ്, കെ.കെ.കുഞ്ഞുമോൻ, അഡ്വ. അക്ഷയ് ഹരി,  തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.

 ആരോഗ്യമേഖലയിലെ മെഡിക്കൽ ക്യാമ്പിന് ഇടമറുക് സി.എച്ച്.സി മെഡിക്കൽ ഓഫീസർ നേതൃത്വം നൽകി ആയുർവേദ ഡിസ്പൻസറിയിൽ നിന്നും കുഴമ്പുകൾ, അരിഷ്ടങ്ങൾ എന്നിവയും ഗുണഭോക്താക്കൾക്ക് നൽകി. ക്യാമ്പിൽവച്ച് പുതിയ റേഷൻകാർഡുകൾ വിതരണം നടത്തി. താലൂക്ക് ഇലക്ഷൻ വിഭാഗത്തിന്റെയും അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമായി. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വിൻസെന്റ്  നന്ദിയും പറഞ്ഞു.



.

Post a Comment

0 Comments