Latest News
Loading...

വാർത്തയെ തുടർന്ന് നടപടി. ഉച്ച കഴിഞ്ഞുള്ള ഒ.പി പുനരാരംഭിച്ചു

പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർത്തലാക്കിയ ഉച്ച കഴിഞ്ഞുള്ള ഒപി പുനരാരംഭിച്ചു. ഉച്ചകഴിഞ്ഞ് ഒപിയിൽ രോഗികളെ പരിശോധിക്കാൻ ചില ഡോക്ടർമാർ തയ്യാറാകാതെ വന്നതോടെയാണ് കുടുംബാരോഗ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞു ചികിത്സ പൂർണമായും നിലച്ചത്. ഈ പ്രതിസന്ധി കഴിഞ്ഞദിവസം മീനച്ചിൽ ന്യൂസ്  വാർത്തയാക്കിയിരുന്നു. 


.ഉച്ചകഴിഞ്ഞ് ഒ പി ഇല്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോട്ടയത്ത് ആരോഗ്യവകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ ഇന്ന് പരിശോധനയ്ക്ക് എത്തിയിരുന്നു. ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗവും ഇന്ന് ചേർന്നു. അവധി ദിവസങ്ങളിൽ ഒഴികെ ഉച്ചകഴിഞ്ഞ് ഒപി ആകാമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ചികിത്സ ഉണ്ടായിരിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഇതോടെ ഞായറാഴ്ച ഒഴികെ എല്ലാദിവസങ്ങളിലും വൈകിട്ട് 6 വരെ ഡോക്ടറുടെ സേവനം ലഭ്യമാകും. 

പുതിയ തീരുമാനം രോഗികൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് വാർഡ് മെമ്പർ റോജി തോമസ് പറഞ്ഞു.

Post a Comment

0 Comments