Latest News
Loading...

ടീച്ചിങ് എയ്ഡിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിന് മികച്ച നേട്ടം

വാകക്കാട് : രാമപുരം ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര , ഐ ടി മേളയിൽ അധ്യാപക വിഭാഗങ്ങളിലെ വിവിധ മത്സരങ്ങളിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ മികച്ച വിജയം കാഴ്ചവച്ചു.
 ഗണിതശാസ്ത്രം യുപി വിഭാഗം ടീച്ചിങ് എയ്ഡിൽ കെ വി ജോസഫ്, ഗണിതശാസ്ത്രം ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡിൽ മനു കെ ജോസ്, ഐസിടി ടീച്ചിംഗ് എയ്ഡിൽ യു പി വിഭാഗത്തിൽ അലൻ മാനുവൽ അലോഷ്യസ്, ഹൈസ്കൂൾ വിഭാഗം ഐസിടി ടീച്ചിംഗ് എയ്ഡിൽ സോയ തോമസ്, ഹൈസ്കൂൾ സയൻസ് വിഭാഗം പ്രോജക്ടിൽ ജൂബി അഗസ്റ്റിൻ എന്നീ അധ്യാപകരാണ് എ ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.

മികച്ച വിജയം നേടിയെടുത്ത അധ്യാപകരെ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി , പി ടി എ പ്രതിനിധികൾ, സഹഅധ്യാപകർ, വിദ്യാർഥികൾ എന്നിവർ അഭിനന്ദിച്ചു.

Post a Comment

0 Comments