Latest News
Loading...

സ്നേഹദീപം ജീവകാരുണ്യത്തിന്റെ മാതൃകാപദ്ധതി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

 ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി ജീവകാരുണ്യത്തിന്റെ യഥാര്‍ത്ഥ മാതൃകാപദ്ധതിയാണെന്ന് മുന്‍ ആഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു.

എല്ലാ ജനപ്രതിനിധികളും ഈ പദ്ധതി മാതൃകയായി സ്വീകരിച്ചാല്‍ നമ്മുടെ സമൂഹത്തില്‍ ഭവനരഹിതരായ അനേകം ആളുകള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുവാന്‍ സാധിക്കും. സ്നേഹദീപം പദ്ധതി പ്രകാരമുള്ള ഒന്‍പതാം സ്നേഹവീടിന്റെ താക്കോല്‍ദാനം മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കരയില്‍ നിര്‍വ്വഹിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.




.അഞ്ച് ഭവനരഹിതര്‍ക്ക് വീടും സ്ഥലവും നല്കിയ റവ.ഫാ. ജോയി കാവുകാട്ടിനെ യോഗത്തില്‍വച്ച് മാണി സി. കാപ്പന്‍ എം.എല്‍.എ. ആദരിച്ചു. യോഗത്തില്‍ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പുത്തൂര്‍ പരമേശ്വരന്‍ നായര്‍, സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍, മുത്തോലി സ്നേഹദീപം സൊസൈറ്റി പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, പഞ്ചായത്ത് മെമ്പര്‍മാരായ ഫിലോമിനാ ഫിലിപ്പ്, ആര്യ സബിന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ റെജി തലക്കുളം, പി.സി. ജോസഫ്, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, സജി ഓലിക്കര, ജേക്കബ് മഠത്തില്‍, തങ്കച്ചന്‍ മണ്ണുവശ്ശേരില്‍, സോണി പെരുമ്പള്ളില്‍, ഷൈബു തോപ്പില്‍, കുര്യാക്കോസ് മണിക്കൊമ്പില്‍, കുഞ്ഞുമോന്‍ ചേലാമറ്റം, തോമസ് മാത്യു പഴയംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments