Latest News
Loading...

സ്കന്ദ ഷഷ്ഠി ഭക്തിസാന്ദ്രമായി

കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ഭക്തിസാന്ദ്രമായി. സുബ്രഹ്മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതങ്ങളിൽ ഏറ്റവും പ്രധാനമാണ് സ്കന്ദഷഷ്ഠി വ്രതമെന്നാണ് വിശ്വാസം. ഒരു സ്കന്ദഷഷ്ഠി വ്രതം ആറു വ്രതത്തിനു തുല്യമാണ്.

സ്കന്ദഷഷ്ഠി ഉത്സവത്തിന് കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭക്തജന തിരക്ക് ഉണ്ടായിരുന്നു.
ദർശന പ്രധാനമായ സ്കന്ദഷഷ്ഠി നോയമ്പെടുത്തത് നിരവധി ഭക്തജനങ്ങളാണ് . ഇതോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ പുലർച്ചെ നാലിനു ആരംഭിച്ചു.. നിർമാല്യ ദർശനത്തോടെ ആരംഭിച്ച ചടങ്ങുകൾ ഉച്ചയ്ക്ക് സ്കന്ദഷഷ്ഠി പൂജയോടെയാണു സമാപിച്ചു.





.നിർമാല്യ ദർശനത്തിനുശേഷം അഞ്ചിന് ഗണപതി ഹോമവും ഉഷഃപൂജയും നടന്നു.. ആറിന് എതൃത്ത പൂജയും എതൃത്ത ശ്രീബലിയും. പന്തീരടി പൂജയ്ക്കു ശേഷം 12 മുതൽ ദർശനപ്രധാനമായ നവകാഭിഷേകവും പാലഭിഷേകവും പഞ്ചഗവ്യാഭിഷേകവും നടന്നു.ഉച്ചയ്ക്ക് 12.30നാണ് ഏറെ പ്രധാനമായ സ്കന്ദഷഷ്ഠി പൂജ. സുബ്രഹ്മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതങ്ങളിൽ ഏറ്റവും പ്രധാനമാണ് സ്കന്ദഷഷ്ഠി വ്രതമെന്നാണ് വിശ്വാസം. 

ഒരു സ്കന്ദഷഷ്ഠി വ്രതം ആറു വ്രതത്തിനു തുല്യമാണ്. പുതുതായി ഷഷ്ഠിവ്രതം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ അതിനു തുടക്കമിടുന്നതും തുലാമാസ ഷഷ്ഠിയായ സ്കന്ദ ഷഷ്ഠിയിലാണ്. ഷഷ്ഠിപൂജ തൊഴുതശേഷം ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യം സ്വീകരിച്ചാണു ഭക്തർ വ്രതം അവസാനിപ്പിക്കുന്നത്. രാവിലെ മുതൽ ക്ഷേത്രത്തിൽ അഖണ്ഡനാമജപം, പുരാണപാരായണം, ഭഗവദ് കഥാകഥനം എന്നിവയുണ്ടായിരുന്നു. പഞ്ചാമൃതവും കടുംപായസവും നിവേദ്യവുമടക്കം പ്രസാദവിതരണത്തിന് പുലർച്ചെ മുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളും വിശ്രമിക്കാനുള്ള പ്രത്യേക പന്തലുകളും ഒരുക്കിയിരുന്നു.

വ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് നൽകാനുള്ള പായസവും നിവേദ്യവുമടക്കം വഴിപാടു സാമഗ്രികൾ ഇത്തവണ മുതൽ പ്രത്യേക ടിന്നുകളിലാക്കിആണ് വിതരണം നടത്തിയത്. ഭക്ഷ്യസാമഗ്രികൾ ചൂടോടെ ഉൾക്കൊള്ളുന്ന ഗുണനിലവാരമുള്ള കണ്ടെയ്നറുകളാണ് ഇതിനായി പ്രത്യേകം എത്തിച്ചത്. സ്ത്രീകളടക്കം ഭക്തർക്ക് നിവേദ്യവുമായി യാത്ര ചെയ്യുന്നതടക്കം ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ സൗകര്യം. എട്ടു രൂപയോളം വിലവരുന്ന ടിന്നുകൾ തീർത്തും സൗജന്യമായാണു നൽകുന്നത്. ഭക്തരുടെ സഹകരണത്തോടെ ഭാവിയിൽ പരിസ്ഥിതി സൗഹൃദ കണ്ടെയ്നറുകളിലേക്കു മാറാനും താത്പര്യമുണ്ടെന്നും ക്ഷേത്ര അധികൃതർ അറിയിച്ചു.. മാനേജർ എൻ.പി. ശ്യാംകുമാർ നമ്പൂതിരി, സെക്രട്ടറി ശ്രീജിത്ത് നമ്പൂതിരി, അസിസ്റ്റന്‍റ് മാനേജർ എസ്. നാരായണൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments