Latest News
Loading...

ഈരാറ്റുപേട്ടയിൽ എസ്എഫ്ഐ കെഎസ്‌യു സംഘർഷം

ഈരാറ്റുപേട്ടയിൽ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചുമരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. കോളേജ് ഇലക്ഷൻ നടക്കാനിരിക്കെ പ്രചാരണത്തിനായി ചുമരുകളിൽ ബുക്ക്ഡ് എന്നെഴുതിയതിന് മുകളിൽ ഇരു സംഘടനകളും മാറിമാറി എഴുതിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.



.പുറത്തുനിന്ന് നിന്ന് എത്തിയ പ്രവർത്തകരും സംഘർഷത്തിൽ ഉൾപ്പെട്ടതായാണ് സൂചന. ചെറിയതോതിൽ സംഘർഷം ആരംഭിച്ചപ്പോൾ തന്നെ ഇതു വഴി എത്തിയ പോലീസ് സംഘം വിദ്യാർത്ഥികളെ പിരിച്ചുവിട്ടു. കെഎസ്‌യു പ്രവർത്തകരായ ഉനൈസ് വടയാർ, അബു സുഫിയാൻ എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ ഈരാറ്റുപേട്ടയിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എസ്എഫ്ഐ പൂഞ്ഞാർ ഏരിയ പ്രസിഡന്റ്‌ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം റാഫി, കോളേജിലെ വിദ്യാർത്ഥികളായ ജിന്റോ, ബാദുഷ, റമീസ് എന്നിവരെ പരിക്കുകളോടെ പാല ഗവണ്മെന്റ് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു




വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments