Latest News
Loading...

കർഷക താൽപ്പര്യങ്ങൾ ബലി കൊടുത്ത് ഭരണത്തിലിരിക്കുന്നവർക്ക് കാലം മാപ്പുതരില്ല : സജി മഞ്ഞക്കടമ്പിൽ

പാലാ : 1964 ൽ ഭാരത കേസരി മന്നത്ത് പദ്മനാഭൻ തിരുനക്കരയിൽ കേരളാ കോൺഗ്രസ് എന്ന് നാമകരണം ചെയ്ത് തിരികൊളുത്തിയ പ്രസ്ഥാനം കർഷക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന ബ്രാക്കറ്റ് ഇല്ലാത്ത കേരളാ കോൺഗ്രസ് കാർഷിക മേഘലയുടെ അഭിമാനമാണെന്നും സജി പറഞ്ഞു.

UDF സർക്കാരിന്റെ ഭരണ കാലത്ത്‌ കെ.എം മാണി റബർ കർഷകർക്ക് ആശ്വാസം പകരാനായി തുടക്കം കുറിച്ച റബർ വില സ്ഥിരതാ ഫണ്ട് ഉൾപ്പടെ അട്ടിമറിച്ച എൽ ഡി എഫ് സർക്കാരിന്റെ ഭാഗമായിരിക്കുന്ന ജോസ് കെ മാണി വിഭാഗത്തിന് കാലം മറുപടി നൽകുകയില്ലെന്നും സജി പറഞ്ഞു.

കേരളാ കോൺഗ്രസ് 59 മത് ജന്മദിനത്തോടനുബന്ധിച്ച് പാലായിൽ പതാകയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം.


നിയോജക മണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി റിജോ ഒരപ്പുഴക്കൽ അദ്ധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് സംസ്ഥാന ജനൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, നേതാക്കളായ ജോസ് ഇ ടേട്ട്, ജോബി കുറ്റിക്കാട്ട്, ജോസ് വേരനാനി, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ഡിജു സെബാസ്റ്റ്യൻ, നോയൽ ലൂക്ക് , ടോമി താണോലിൽ, മെൽബിൻ പറമുണ്ട, കുര്യൻ കണ്ണംകുളം , സജി ഓലിക്കര, ഷിമ്മി ജോർജ് , ടേം കണിയാശേരിൽ, അനുപ് താന്നിക്കൽ , റോഷൻ ജോസ് കൊച്ചുപറമ്പിൽ , അരുൺ മുല്ലമംഗലം, സെബി ബെന്നി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments