Latest News
Loading...

റോഡ് റോളര്‍. റോഡിന് നടുവില്‍

തീക്കോയി വാഗമണ്‍ റോഡില്‍,  റോഡിന്  നടുവിലൊരു റോഡ് റോളര്‍. വാഗമണ്‍ റോഡ് പുനരുദ്ധാരണത്തിന് എത്തിച്ച റോഡ് റോളറാണ് തകരാറിലായി റോഡിന് നടുവില്‍ കിടക്കുന്നത്. തീക്കോയിയിലെ പെട്രോള്‍ പമ്പിന് മുന്നിലാണ് റോഡിന്റെ പകുതിയോളം കവര്‍ന്ന് റോഡ് റോളര്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത്. 

തിരക്കേറിയ വാഗമണ്‍ റോഡില്‍ വളവോട് കൂടിയ ഭാഗത്താണ് ഈ അപകടമൊരുക്കുന്ന കാഴ്ചയുള്ളത്. കഴിഞ്ഞ മാസം അവസാനമാണ് ഈ ഭാഗത്ത് റോഡ് പണികള്‍ പുനരാരംഭിച്ചത്. എന്നാല്‍ പണികള്‍ പുരോഗമിക്കുന്നതിനിടെ റോളര്‍ തകരാറിലായി. ഇതോടെ പണിയും നിലച്ചു.  നാല് ടാര്‍ വീപ്പുകള്‍ നാല് വശത്തും നിരത്തി ടേപ്പ് വലിച്ചൊട്ടിച്ച് പണിക്കാര്‍ സ്ഥലം വിട്ടു.  ഇപ്പോള്‍ ദിവസങ്ങളായി ഈ വലിയ വാഹനം റോഡില്‍ തന്നെ കിടക്കുകയാണ്. 

.പമ്പിലേയ്ക്ക് വാഹനങ്ങള്‍ കയറുന്നതും ഇറങ്ങുന്നതിനുമൊപ്പം വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ കൂടിയാകുന്നതോടെ ഇവിടെ വലിയ അപകടസാഹചര്യമാണ് നിലവിലുള്ളത്. ഒരാഴ്ചയോളമായിട്ടും വാഹനം നന്നാക്കാനോ റോഡില്‍ നിന്ന് മാറ്റിയിടാനോ നടപടികളുണ്ടായിട്ടില്ല.  അടിയന്തരമായി അധികാരികള്‍ ഇടപെടണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധനടപടികള്‍ സ്വീകരിക്കുമെന്നും സിപിഐ  തീക്കോയി ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. 

Post a Comment

0 Comments