Latest News
Loading...

കൊറിയർ സ്ഥാപനങ്ങളുമായി ചേർന്ന് പാലാ പോലീസ് പദ്ധതി


പാലാ: മയക്കുമരുന്ന് അടക്കമുള്ള ലഹരിക്കെതിരെ പോരാട്ടം ഊർജ്ജിതപ്പെടുത്തുമെന്ന് പാലാ ഡി വൈ എസ് പി ഗിരീഷ് പി സാരഥി പറഞ്ഞു. യുവതലമുറയെ വഴി തെറ്റിക്കാനുള്ള ചെറുക്കുന്നതിനായി ബോധവൽക്കരണം വ്യാപകമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിലേയും സമീപ പ്രദേശങ്ങളിലെയും കൊറിയർ സ്ഥാപന ഉടമകളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വിപണനത്തിനുള്ള മറ്റു മാർഗ്ഗങ്ങൾ തടസ്സപ്പെട്ടപ്പോൾ കൊറിയർ മേഖലയെ ദുരുപയോഗം ചെയ്യാൻ ഇത്തരം ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ട്. 


.കൊറിയർ സ്ഥാപനങ്ങളുമായി ചേർന്ന് ഇത്തരം നീക്കങ്ങൾ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതായും ഡി വൈ എസ് പി പറഞ്ഞു. ഇതിൻ്റെ ഭാഗമായി മാർഗ്ഗ നിർദ്ദേശങ്ങൾ കൊറിയർ സ്ഥാപനങ്ങൾക്കു നൽകും.പോലീസ് നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൊറിയർ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും തീരുമാനമായി. അയയ്ക്കുന്ന സാധനങ്ങൾ സ്ഥാപനാധികാരികളെ ബോധ്യപ്പെടുത്തണം. സാധനങ്ങൾ അയയ്ക്കുമ്പോഴും വാങ്ങിക്കുമ്പോഴും തിരിച്ചറിയൽ രേഖകളും ഫോൺ നമ്പരും ലഭ്യമാക്കണം. സംശയാസ്പദമായി തോന്നുന്ന ഇടപാടുകൾ പൊലീസിനെ അറിയിക്കണമെന്നും സ്ഥാപനമുടമകൾക്കു നിർദ്ദേശം നൽകി. 

സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്തു. ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പരിശോധനകളും ഊർജ്ജിതമാക്കും. ലഹരിയെ ചെറുക്കാൻ പൊലീസിനോടു സഹകരിച്ചു പ്രവർത്തിക്കുമെന്ന് കൊറിയർ സ്ഥാപന ഉടമകളും വ്യക്തമാക്കി. ഈരാറ്റുപേട്ട സി ഐ ബാബു സെബാസ്റ്റ്യൻ, മേലുകാവ് സി ഐ രഞ്ജിത്ത് കെ വിശ്വനാഥ്, പാലാ എസ് ഐ ഷാജി സെബാസ്റ്റ്യൻ, എബി ജെ ജോസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments