Latest News
Loading...

റോഡ് ചെളികുളം. നഗരസഭാ ജീവനക്കാരന്മേൽ ചെളി ഒഴിച്ചു

ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാന്റെ വാർഡിലെ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം. നഗരസഭ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധത്തിനൊടുവിൽ ഓഫീസിനു മുമ്പിൽ ചെളിവെള്ളം ഒഴിക്കാനുള്ള നീക്കം തടഞ്ഞതിനെ തുടർന്ന് കയ്യേറ്റം ഉണ്ടായി.

 ഒരു ജീവനക്കാരന്റെ മേൽ ചെളിവെള്ളം വീഴുകയും ചെയ്തു. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. നജീബ് മറ്റകൊമ്പനാൽ, മകൻ അൻസാർ , സക്കീർ പൊന്തൻ പറമ്പിൽ എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഈരാറ്റുപേട്ട ഈലക്കയം പമ്പ് ഹൗസ് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നടത്തിയ സമരമാണ് നാടകീയ സംഭവങ്ങളിൽ കലാശിച്ചത്. കാട്ടാമല ഡിവിഷൻ മെമ്പർ കൂടിയായ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസിനെതിരെ ആയിരുന്നു പ്രതിഷേധം. പൗരസമിതി എന്ന പേരിൽ നഗരസഭയ്ക്ക് മുമ്പിൽ എത്തിയ 25 ഓളം പേർ ഉപരോധ സമരം നടത്തി. ഓഫീസിനു മുമ്പിൽ ചെളിവെള്ളം ഒഴിക്കാനുള്ള നീക്കത്തിനിടയാണ് ജീവനക്കാരന്റെ മേൽ ചെളി വെള്ളം വീണത്.

അതേസമയം ഈ സമരം തികച്ചും അനാവശ്യമാണെന്ന് ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ പറഞ്ഞു. നഗരസഭയ്ക്ക് ഫണ്ട് ഇല്ലാത്തതിനാൽ എംഎൽഎ ഫണ്ട് അനുവദിക്കുകയും റോഡ് നിർമ്മാണത്തിന് ആയുള്ള സാധനങ്ങൾ ഇറക്കുകയും ചെയ്തിട്ടുള്ളതാണ്. തങ്ങളുടെ സമരം മൂലമാണ് പണികൾ നടന്നതെന്ന് വരുത്തി തീർക്കാനാണ് ഈ ശ്രമത്തിന് പിന്നിൽ എന്നും അവർ പറഞ്ഞു. ചെയർപേഴ്സൺ വൈസ് ചെയർമാനും സെക്രട്ടറിയും കില പരിശീലനവുമായി ബന്ധപ്പെട്ട് നിലവിൽ തൃശ്ശൂരിൽ ആണ് .

Post a Comment

0 Comments