Latest News
Loading...

ലഹരിവിരുദ്ധ റാലി കേരളപ്പിറവി ദിനത്തിൽ

മാനവരാശിയെ ഗ്രസ്സിച്ചിരിക്കുന്ന മഹാവിപത്തായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനുവേണ്ടി അസംപ്‌ഷൻ ഹൈസ്കൂളിന്റയും മേരിക്വീൻസ് മിഷൻ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി അസംപ്‌ഷൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് രാവിലെ 9.45 ആരംഭിച്ചു ഇരുപത്താറ് ജംഷനിൽ തറവാട് ഹോട്ടൽ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിച്ചേരുന്നതാണ്. 

മതസൗഹാർദ്ധ സന്ദേശം നൽകി ഈ ഗ്രാമത്തിലുള്ള മത നേതാക്കന്മാർ റാലിക്ക് പച്ചകൊടി വിശുന്നതാണ്. പാലമ്പ്ര ഗത്സെമൻ ആശ്രമാധിപൻ ഫാ. ജോർജ് മറ്റത്തിൽ സി എം ഐ, ഗത്സെമൻ ഇടവക വികാരി ഫാ. ജോയി നിരപ്പിൽ സി എം ഐ, തറകെട്ടിമരുത് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പ്രസിഡന്റ്‌ ശ്രീ അഭിലാഷ് KV, മുക്കാലി ജുമാമസ്‌ജിത് പ്രസിഡന്റ്‌ ഷെമീർ ഹംസ, ഇടക്കുന്നം ശ്രീ നാരായണ ഗുരു ക്ഷേത്രം SNDP ശാഖ 258 പ്രസിഡന്റ്‌ ശ്രീ രാജപ്പൻ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബി മാത്തൻകുന്നേൽ സിഎംഐ PTA പ്രസിഡന്റ്‌ ശ്രീ സിജോ മോളോപ്പറമ്പിൽ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്.
    


.പൂഞ്ഞാർ നിയോജകമണ്ഡലം ജനപ്രതിനിധി അഡ്വ. ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA, മേരി ക്വീൻസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ മാർട്ടിൻ മണ്ണാനാൽ, ഫാ ഇഗ്നെഷ്യസ് പ്ലാത്താനം ഫാ. തോമസ് മതിലകത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ മോഹനൻ TJ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ഡയസ് കോക്കാട്ട്, വൈസ് പ്രസിഡന്റ്‌ സിന്ധു മോഹനൻ വിവിധ വാർഡ് മെമ്പർമാർ, എക്‌സൈസ് & പോലിസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ ഇരുപത്താറ് തറവാട് ഹോട്ടൽ ഗ്രൗണ്ടിൽ വച്ചു റാലിയെ സ്വീകരിച്ചു അഭിസംബോധന ചെയ്തു സംസാരിക്കുകയും പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്യുന്നതാണ്.കുട്ടിക ൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും ഉണ്ടായിരിക്കും. 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments