Latest News
Loading...

ജോസ് മോൻ മുണ്ടയ്ക്കിനെതിരെ കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻറ്

പന്നിയാമറ്റം sc കോളനിയിലെ സ്ട്രീറ്റ് ലൈറ്റ് വിഷയത്തിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ  ജോസ്മോൻ മുണ്ടക്കൽ, ടെൻഡർ എടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥനെ കൂട്ട് പിടിച്ചു നടത്തുന്നത് മൂന്നാം കിട രാഷ്ട്രീയ നാടകമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് നിമ്മി ട്വിങ്കിൾ രാജ് ആരോപിച്ചു.
പന്നിയാമറ്റം കോളനി ഭാഗത്ത്‌ നടത്തികൊണ്ടിരിക്കുന്ന sc ഫണ്ട്‌ ദുരുപയോഗത്തിൽ നിന്നും കോളനി നിവാസികളുടെയും പൊതു ജനങ്ങളുടെയും ശ്രദ്ധ തിരിക്കുവാൻ വേണ്ടിയുള്ള ജില്ലാ മെമ്പറുടെ പൊടിക്കൈ ആണ് ലൈറ്റ് വിവാദം 


 കൊഴുവനാൽ പഞ്ചായത്തിലെ 14 ഇടങ്ങളിലാണ് പഞ്ചായത്ത്‌ കമ്മിറ്റി ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുവാൻ അനുമതി നൽകിയിട്ടുള്ളത് പഞ്ചായത്ത്‌ രേഖകളിൽ നിന്നും പ്രസ്തുത വിവരം ആർക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്നതുമാണ്. എന്നിരുന്നാലും പന്നിയാമറ്റം നിവാസികളുടെ ആവശ്യം പരിഗണിച്ച് അടുത്ത പഞ്ചായത്ത്‌ കമ്മറ്റിയിൽ തന്നെ പ്രസ്തുത ലൈറ്റ്കൾ തെളിക്കുന്നതിനാവശ്യമായ അനുമതി നൽകുന്നതുമാണ് 

എന്നാൽ പഞ്ചായത്ത്‌ അനുമതി കൂടാതെ പന്നിയാമറ്റം ഭാഗത്ത്‌ ലൈറ്റ് സ്ഥാപിക്കുകയും. അനുമതിയില്ലാത്ത ലൈറ്റുകൾ തെളിയിക്കാത്തത് പ്രസിഡന്റിന്റെ കുറ്റം കൊണ്ടാണ് എന്നു വരുത്തിതീർക്കാനുമുള്ള ജില്ലാ മെമ്പറുടെ വ്യഗ്രത സ്വന്തം ഇഷ്ടക്കാരനായ വ്യക്തിക്ക് sc ഫണ്ട്‌ ഉപയോഗിച്ച് പുരയിടം സംരക്ഷിക്കുവാൻ റോഡ് പണിയുടെ മറവിൽ സംരക്ഷണ ഭിത്തി കെട്ടി കൊടുത്ത വിഷയത്തിൽ നിന്നും പൊതുജന ശ്രദ്ധ തിരിക്കുവനാണെന്നുള്ള കാര്യം അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. തനിക്കെതിരെ എന്തൊക്കെ ഭീഷണി ഉണ്ടായാലും എന്തൊക്കെ പറഞ്ഞാലും പാവപ്പെട്ട sc കോളനിയിലെ ജനങ്ങൾക്ക്‌ കിട്ടേണ്ടിയിരുന്ന ഫണ്ട്‌ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അതിനെതിരെ ഏത് അറ്റം വരെയും പോകുമെന്നും പ്രസിഡൻറ് വ്യക്തമാക്കി.

Post a Comment

0 Comments