Latest News
Loading...

പൂഞ്ഞാറിൽ ലഹരിക്കെതിരേ റാലിയും മിനി മാരത്തോണും നടന്നു

പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി റാലിയും മിനി മാരത്തോണും നടന്നു. പൂഞ്ഞാർ ടൗണിലേക്ക് നടന്ന റാലിയിൽ ലഹരി വിരുദ്ധ സന്ദേശമടങ്ങിയ പ്ലാക്കാർഡുകളും മുദ്രാവാക്യങ്ങളുമായാണ് എസ്.പി.സി. കേഡറ്റുകൾ പങ്കെടുത്തത്. തുടർന്ന് നടന്ന മിനി മാരത്തോണും ശ്രദ്ധേയമായി. 



.ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് സ്കൂൾ സംഘടിപ്പിച്ചിരിക്കുന്നത്. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പ്രത്യേക പരിശീലനം ലഭിച്ച എസ്.പി.സി. കേഡറ്റുകൾ നാളെ മുതൽ (വെള്ളി) സ്കൂളിലെ എല്ലാ കുട്ടികൾക്കും ബോധവത്ക്കരണ ക്ലാസുകൾ നടത്തും.

 സെമിനാറുകൾ, ഉപന്യാസ - പോസ്റ്റർ മത്സരങ്ങൾ എന്നിവ നടന്നു കഴിഞ്ഞു. ഡി അഡിക്ഷൻ സെന്റർ സന്ദർശനം, ഷോർട്ട് ഫിലിം നിർമ്മാണം, ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല എന്നീ പരിപാടികൾ അടുത്ത ആഴ്ച്ചയിൽ നടക്കും. സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ., പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., അധ്യാപകരായ ടോണി തോമസ്, മരീന അബ്രാഹം, ബൈജു ജേക്കബ്, സിബിക്കുട്ടി ജോർജ്, ജെയ്സൺ ജോസഫ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജിനു ജി. നാഥ്, ജോസിമോൾ കെ.ജെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments