Latest News
Loading...

ഗാന്ധി ജയന്തി വാരാചരണത്തിന്റെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും ഉൽഘാടനം

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഗാന്ധി ജയന്തി വാരാചരണത്തിന്റെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും ഉൽഘാടനം വിവിധ പരിപാടികളോടെ നടന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ ലഹരിക്കെതിരെയുള്ള പ്രചാരണ ഉൽഘാടനം വിദ്യാർത്ഥികളെ കേൾപ്പിച്ചു.

 ഗാന്ധി മനസ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഈരാറ്റുപേട്ടയിലെ മഹല്ലുകളുടെ ലഹരി വിരുദ്ധ കൂട്ടായ്മയായ ഇമാദിന്റെ വോളന്റിയറും പുത്തൻ പള്ളി അസിസ്റ്റന്റ് ഇമാമുമായ ത്വൽഹ നദ് വി സന്ദേശം നൽകി. 
.ആഷ്ന ബഷീർ ഗാന്ധിയൻ ചിന്തകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്‌ഞ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ് ചൊല്ലിക്കൊടുത്തു.. ഹെഡ്മിസ്ട്രസ് എം.പി ലീന അദ്ധ്യക്ഷത വഹിച്ചു. 

എം.എഫ് അബ്ദുൽ ഖാദർ മുഹമ്മദ് ലൈസൽ പി ടി എ പ്രസിഡന്റ് ബൽ ക്കീസ് നവാസ് വൈസ് പ്രസിഡന്റ് അനസ് പീടിയേക്കൽ എന്നിവർ സംസാരിച്ചു. തുടർന്ന് സാഫ്, എസ് പി.സി ഗൈഡിംഗ്, റെഡ്ക്രോസ് എന്നീ ക്ലബ്ബ് അംഗങ്ങളുടെ നേത്യത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.

Post a Comment

0 Comments