Latest News
Loading...

വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് ഭക്തിനിർഭരമായ സമാപനം.

പാലാ കിഴതടിയൂർ സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് ഭക്തിനിർഭരമായ സമാപനം. ടൗൺ ചുറ്റിയുള്ള പ്രദക്ഷിണത്തിന് നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. പ്രധാന തിരുനാൾ ദിവസമായ ഇന്ന് നടന്ന തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.


 രാവിലെ 5.15 ന് നേർച്ച അപ്പം വെഞ്ചരിപ്പ് വിതരണത്തോടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന നടന്നു.രാവിലെ 5.30,.,7. ഉച്ചയ്ക്കുശേഷം മൂന്നുമണി,അഞ്ചു മണി,ഏഴുമണി ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരുന്നു. 


.ഉച്ചയ്ക്ക് 12 മണിക്ക് ഭക്തി ആദരപൂർവ്വമുള്ള പ്രദിക്ഷണം നടന്നു. ടൗൺ ചുറ്റുമുള്ള പ്രദക്ഷിണത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഫാദർ ജോസഫ് കാവുംപുറത്ത്,ഫാദർ ജോസഫ് അമ്പാട്ട്, ഫാദർ വടയാറ്റുപുഴ എന്നിവർ കാർമികത്വം വഹിച്ചു. ഒക്ടോബർ 19നാണ് തിരുനാൾ കൊടിയേറിയത്. പെരുന്നാൾ ദിനങ്ങളിൽ പത്ത് ദിവസം ആഘോഷപൂർവ്വമായ തിരുനാൾ കുർബാനയും നൊവേനയും നടന്നു. ജാതിമതഭേദമന്യേ നിരവധി ഭക്തജനങ്ങളാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments