റീടാറിംഗ് ജോലികൾ പാതിവഴിയിൽ മുടങ്ങിയ പൂഞ്ഞാർ കൈപ്പള്ളി റോഡിൽ, ടാറിംഗ് ജോലികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഉറപ്പ്. ഇതിനാവശ്യമായ നിർദേശങ്ങൾ കരാറുകാരന് നല്കിയതായും എംഎൽഎ പറഞ്ഞു. ഇതുവരെ ചെയ്ത വർക്കുകളുടെ അളവ് രേഖപ്പെടുത്തി ബിൽ നല്കി ക്ലോഷർ എഗ്രിമെന്റ് എടുക്കാനുള്ള കരാറുകാരന്റെ നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
.ഏറെ വർഷങ്ങളായി ടാറിംഗ് നടക്കാതെ കിടന്ന റോഡിൽ ഒരുവർഷം മുൻപാണ് ഉദ്ഘാടനം നടത്തി ജോലികൾ ആരംഭിച്ചത്. പയ്യാനിത്തോട്ടം വരെയുള്ള ഭാഗത്ത് നേരത്തേ ടാറിംഗ് നട ത്തിയിരുന്നു. തകർന്ന റോഡ് പൊളിച്ച് സോളിംഗ് വരെയെത്തിയെങ്കിലും തുടർന്ന് പണികൾ നിലച്ചതോടെ ജനം ദുരിതത്തിലായി. ഇതിനിടെയാണ് വകുപ്പ് തലത്തിൽ നടപടികൾ വൈകുന്നുവെന്ന് കാട്ടി കോൺട്രാക്ടർ കത്ത് നല്കിയത്.
ജോലികൾ അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർ ന്നത്. ഇടയ്ക്ക് വച്ച് പണികൾ അവസാനിപ്പിക്കാൻ അനുവദിക്കില്ലെന്നും അതിന് മുതിർ ന്നാൽ പ്രസ്തുത കോൺട്രാക്ടറെ കരിമ്പട്ടികയിൽ പെടുത്തുന്നതടക്കമുള്ള നടപടികളിലേയ് ക്ക് കടക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുള്ളതായും എംഎൽഎ വ്യക്തമാക്കി.
0 Comments