Latest News
Loading...

ഉപജില്ല ഐ.ടി. മേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പുമായി വെള്ളികുളം സെൻ്റ്. ആൻ്റണീസ് ഹൈസ്കൂൾ.

              ഈരാറ്റുപേട്ട ഉപജില്ല ഐ.ടി. മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ 38 പോയിൻ്റുകളുമായി വെള്ളികുളം സെൻറ്.ആൻറണീസ് ഹൈസ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 8 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.മലയാളം ടൈപ്പിംഗിൽ തെരേസ് സജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

ഐ .ടി .ക്വിസിൽ ഗോപിക ജെ. ,ഡിജിറ്റൽ പെയിൻ്റിംഗിൽ ഐറിൻ സെബാസ്റ്റ്യൻ എന്നിവർ രണ്ടാം സ്ഥാനത്തിന് അർഹരായി. അഖിൽ സാജൻ, അൻസിയ എച്ച്. ,റിജോ ജോൺ എന്നിവർ യഥാക്രമം ,സ്ക്രാച്ച്, ആനിമേഷൻ ഐ.ടി.ക്വിസ് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനം നേടി.

ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടിയ കുട്ടികളെയും അവരെ പരിശീലിപ്പിച്ച സി.ഗമിലി സെബാസ്റ്റ്യൻ, മാർട്ടിൻ പി.ജോസഫ് എന്നീ അദ്ധ്യാപകരെയും സ്കൂൾ മാനേജ്മെൻറും പി.റ്റി.എ യും അനുമോദിച്ചു.

Post a Comment

0 Comments