Latest News
Loading...

തലനാട് പേര്യമലയിൽ കൂറ്റൻ കല്ല് താഴേക്കുരുണ്ടു


തലനാട് പഞ്ചായത്തിലെ ആറാം വാർഡ് പേര്യമലയിൽ കൂറ്റൻ കല്ല് താഴേക്ക് ഉരുണ്ട് വ്യാപക കൃഷി നാശം. വ്യാഴാഴ്ച മഴക്ക് ശേഷമാണ് കല്ലുരുണ്ട് അപകടമുണ്ടായത്. ഞാറുകുളം റെജിയുടെ പുരയിടത്തിൽ ഉണ്ടായിരുന്ന വലിയ കല്ലാണ് താഴേക്ക് പതിച്ചത്. കല്ലുരുണ്ട് പോയ വഴിയിൽ റബ്ബർ കൃഷി വ്യാപകമായി നശിച്ചു. ഈ വശത്ത് വീടുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മാണി സി കാപ്പൻ എംഎൽഎ സ്ഥലം സന്ദർശിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് രജനി സുധാകരൻ അറിയിച്ചു.


വിഡിയോ കാണാം

Post a Comment

0 Comments