Latest News
Loading...

ഭക്ഷണപ്പൊതി - പാഥേയം വിതരണം ചെയ്തു

കാവുംകണ്ടം : കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവൻ, മറ്റത്തിപ്പാറ സാന്തോം ബ്ലെസഡ് കുഞ്ഞച്ചൻ ഹോം എന്നിവിടങ്ങളിലേക്കായി ഭക്ഷണപ്പൊതി 'പാഥേയം' സമാഹരിച്ച് വിതരണം ചെയ്തു. മിഷൻ ലീഗ്, എസ് എം വൈ എം, എ കെ സി സി, പിതൃവേദി, വിൻസന്റ് ഡി പോൾ, മാതൃവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതി സമാഹരിച്ചത്. 


.ഇത് മൂന്നാം പ്രാവശ്യമാണ് ഭക്ഷണപ്പൊതി സമാഹരിച്ച് വിതരണം ചെയ്തത്. 300 ഓളം പൊതിച്ചോർ സമാഹരിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം ഭക്ഷണപ്പൊതി കൾ കുഞ്ഞച്ചൻ മിഷനറി ഭവൻ കോർഡിനേറ്റർ ബിനോയി ഉടുപുഴയെഏല്പിച്ചു. കൈക്കാരന്മാരായ ബിജു കോഴിക്കോട്ട്, ടോം കോഴിക്കോട്ട്, ജോർജുകുട്ടി, വല്യാത്ത്, ജോയൽ ആമിക്കാട്ട്, ഡെന്നി മുണ്ടിയാവിൽ , സണ്ണി വാഴയിൽ, ആര്യാ പീടികയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments