മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു മരിച്ചു.. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിൻ്റെ മകൻ അഫ്സൽ ആണ് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്സൽ ഒഴുക്കിൽ പെട്ടത്.
ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു പത്തനാട്ട് പഠിക്കുന്ന അഫ്സലും അനുജനും സുഹൃത്തും . ആറിന്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ പെടുകയായിരുന്നു.
അപകടത്തിന് തൊട്ടു മുൻപ് എടുത്ത വീഡിയോ
നാട്ടുകാരും ഫയർഫോഴ്സും പോലീസും ടീം നന്മ കൂട്ടവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി. പിഎംസി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

0 Comments