Latest News
Loading...

ദീപിക പാലാ സബ് ഓഫീസ് ഉദ്ഘാടനം

പാലാ: ദീപികയുടെ 135-ാം വാര്‍ഷികാഘോഷവും പുതിയ പാലാ സബ് ഓഫീസ് ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. അതിജീവനത്തിനുള്ള പോരാട്ടത്തില്‍ സമൂഹത്തിന്റെ പടവാളാണ് ദീപികയെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പിഎസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കി. 

 മാധ്യമ രംഗത്തെ എക്കാലത്തെയും വിസ്മയമാണ് ദീപികയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷത വഹിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.ആന്റോ ആന്റണി എംപി, മാണി സി. കാപ്പന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്്ടര്‍ സ്്റ്റീഫന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. രാഷ്്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്്ടര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ സ്വാഗതവും ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ.ജോര്‍ജ് കുടിലില്‍ നന്ദിയും പറഞ്ഞു.

വിവിധ മേഖലകളില്‍ മികവു തെളിയിച്ച പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്്ടര്‍ സ്റ്റീഫന്‍ ജോസഫ് ,ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളജ് ചെയര്‍മാന്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, രാമപുരം മാര്‍ അഗസ്തീനോസ് കോളജ് മാനേജര്‍ റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ,ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗേജ് ഡയറക്ടര്‍ ഫാ.ജെബി മുഖചിറയില്‍, 916 കോക്കോ ബാന്‍ഡ് മാനേജിംഗ് ഡയറക്്ടര്‍ സാന്റി അഗസ്റ്റിന്‍, കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്.ശശിധരന്‍,കാരിത്താസ് ആശുപത്രിചീഫ് കാര്‍ഡിയോതെറാസിക് സര്‍ജന്‍ ഡോ.രാജേഷ് എം. രാമന്‍കുട്ടി, പാലാ സൂര്യ റിസേര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ലിസി ചെറിയാന്‍, ഭരണങ്ങാനം അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസാ മരിയ എഫ്‌സിസി എന്നിവരെ അവാര്‍ഡുകള്‍ നല്‍കി ഗവര്‍ണര്‍ ആദരിച്ചു. രാഷ്്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

Post a Comment

0 Comments