Latest News
Loading...

ഈരാറ്റുപേട്ടയിൽ ശശി തരൂർ അനുകൂല പ്രകടനം

ഈരാറ്റുപേട്ട : എഐസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ അനുകൂലിച്ചു കോൺഗ്രസ്‌ പ്രവർത്തകർ ഈരാറ്റുപേട്ടയിൽ പ്രകടനം നടത്തി. ഇരുപത്തോളം കോൺഗ്രസ്‌ പ്രവർത്തകർ പങ്കെടുത്ത പ്രകടനം കടുവമുഴിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി അവസാനിച്ചു.

എന്നാൽ പാർട്ടിക്ക് ഈ ജാഥയുമായി യാതൊരു ബന്ധവുമില്ലന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും വ്യക്തമാക്കി

Post a Comment

0 Comments