Latest News
Loading...

മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സര്‍വീസ് സെന്റര്‍ പാലായില്‍

മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരത്തില്‍ ആരംഭിച്ച സര്‍വീസ് സെന്ററിന്റെ വെഞ്ചിരിപ്പ് കര്‍മം മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടര്‍ & പേട്രന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. രക്ത പരിശോധനകള്‍, അപ്പോയിന്റ്‌മെന്റ് ബുക്കിംഗ്, ചികിത്സാ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന പുതിയ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം ബിഷപ്പ് എമിരറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നിര്‍വഹിച്ചു

പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വീസ് സെന്ററുകള്‍ ആരംഭിക്കുന്നത് എന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ചേര്‍പ്പുങ്കല്‍, പാലാ എന്നിവിടങ്ങളില്‍ ഉള്ള സര്‍വീസ് സെന്ററുകള്‍ കൂടാതെ വരും മാസങ്ങളില്‍ മറ്റു സ്ഥലങ്ങളില്‍ കൂടുതല്‍ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




രക്ത പരിശോധനകള്‍, മാര്‍ സ്ലീവാ മെഡിസിറ്റിയിലെ തിരഞ്ഞെടുത്ത അനുബന്ധ സേവനങ്ങള്‍ എന്നിവ പുതിയ സര്‍വീസ് സെന്ററിലൂടെ ലഭ്യമാകുന്നതിലൂടെ ആശുപത്രിയില്‍ വരുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, ചികിത്സക്ക് ശേഷം ഉള്ള സേവനങ്ങള്‍ എന്നിവ വളരെ സുഗമമായി ജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്റ്റര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു.

പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍വശത്തുള്ള സെന്റ് തോമസ് മാളിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നിന്നും ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് രണ്ടര വരെ സേവനങ്ങള്‍ ലഭ്യമായിരിക്കും. എം എല്‍ എ  മാണി സി കാപ്പന്‍, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, ആശുപത്രി ഡയറക്ടര്‍മാര്‍, ജനപ്രതിനിധികള്‍ സി.ഇ.ഒ, സി.എം.എസ് മെഡിക്കല്‍ സൂപ്രണ്ട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

.

Post a Comment

0 Comments