Latest News
Loading...

അബീഷിന്റെ കൈ കരുത്തിന് കടൽ കടന്നെത്തിയ ബഹുമതി

അറേബ്യൻ വേൾഡ് റെക്കോർഡ്സ് നൽകുന്ന ക്യാമൽ ഇൻറർനാഷണൽ അവാർഡിന് പൂഞ്ഞാർ കൈപ്പിള്ളി സ്വദേശിയായ അബീഷ് പി ഡൊമിനിക്കിനെ തെരഞ്ഞെടുത്തു . ഇന്ത്യയിലെ മികച്ച അഡ്വഞ്ചറസ് പെർഫോമറായാണ് അബീഷിനെ തെരഞ്ഞെടുത്തിരിക്കുന്നത്. നവംബർ 2 മുതൽ 13 വരെ ഷാർജയിൽ നടക്കുന്ന ഷാർജ എക്സ്പോയിൽ അവാർഡ് സമ്മാനിക്കും. ലോകത്തെ 190 രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്ന വേദിയിലാണ് അവാർഡ് വിതരണം ചെയ്യുക. 

കോട്ടയം ജില്ലയിലെ കൈപ്പള്ളി എന്ന മലയോര ഗ്രാമത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന പ്രതിഭയാണ് അബീഷ് . അബീഷിന്റെ മാസ്മരിക പ്രകടനങ്ങൾ രാജ്യത്ത് മാത്രമല്ല വിദേശ മാധ്യമങ്ങളിൽ വരെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് അടക്കം നിരവധി നേട്ടങ്ങൾ അബീഷ് സ്വന്തമാക്കിയിട്ടുണ്ട് . നിലവിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ ഫിറ്റ്നസ് ട്രെയിനർ ആണ് അബിഷ് . 

Post a Comment

0 Comments