Latest News
Loading...

ലോക മാനസികാരോ​ഗ്യ ദിനത്തോടനുബന്ധിച്ച് ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. 
 ബി വി എം ഹോളിക്രോസ് കോളേജ് സോഷ്യൽ വർക്ക് വിഭാ​ഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് എജ്യൂക്കേഷൻ തീയേറ്ററിൽ നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് വിഭാ​ഗം അദ്ധ്യാപകനായ ജിബിൻ അലക്സ് ക്ലാസ് നയിച്ചു. സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന മാനസിക വെല്ലുവിളികളെക്കുറിച്ചും യുവ തലമുറ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു.

Post a Comment

0 Comments