Latest News
Loading...

ബോധവൽക്കരണ ക്ലാസ് നടത്തി


കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ശിശു സംരക്ഷണവും, സ്ത്രീ സുരക്ഷയും  മുൻനിർത്തി പാലാ സബ് ഡിവിഷൻ തലബോധവത്കരണ ക്ലാസ് പാലാ അൽഫോൺസാകോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . ക്ലാസിൻ്റെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റും കവയത്രിയുമായ സിജിതാ അനിൽ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാദർ ഷാജി ജോൺ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഡോക്ടർ അഗസ്റ്റിൻ ജോൺ സ്വാഗതവും പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യൻ ആശംസയു൦ ജനമൈത്രി ബീറ്റ് ഓഫീസർ അരണ്യ മോഹൻ നന്ദിയും പറഞ്ഞു. 
.സത്രീ സുരക്ഷയും ശിശു സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി(POCSO) പാലാ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ അജയകുമാർ എം.എൻ ക്ലാസ്സ് നയിച്ചു. ഈ യോഗത്തിൽ പാലാ സബ്ഡിഷനിലെ വിവിധ പോലീസ് സ്റ്റേഷൻ ജനമൈത്രി ഉദ്യോഗസ്ഥരും സ്റ്റേഷൻ പരിധിയിൽ നിന്നും ജനമൈത്രി ജനസമിതി അംഗങ്ങളും കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളും പാലാ അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികളും അധ്യാപകരും ഉൾപ്പെടെ 400 ഓളം പേർ പങ്കെടുത്തു.

Post a Comment

0 Comments