Latest News
Loading...

ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

.കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിൽ താമസിക്കുന്ന അലക്സാണ്ടറിന്റെ ഭാര്യ സുശീല (48) യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 8.15ഓടെയായിരുന്നു അപകടം. ഭർത്താവ് അലക്സാണ്ടറിനൊപ്പം മകളുടെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്.




.പെരുവന്താനം ചുഴുപ്പിന് സമീപം സ്കൂട്ടറിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും തെറിച്ചു വീണു. സുശീല ബസിനടിയിലേയ്ക്കും, ഭർത്താവ് എതിർവശത്തേയ്ക്കുമാണ് വീണത്. ബസിനടിയിയിൽപെട്ട സുശീലയുടെ മുകളിലൂടെ ടയർ കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു.

Post a Comment

0 Comments