Latest News
Loading...

ദൈവദാസൻ കാട്ടാറാത്ത് വർക്കി അച്ചന്റെ 91 - മത് ചരമ വാർഷികം

.വിൻസെൻഷൻ സഭയുടെ സ്ഥാപകനായ
ദൈവദാസൻ കാട്ടാറാത്ത്
വർക്കി അച്ചന്റെ 91 - മത് ചരമ വാർഷികം
വൈക്കം ത്തിനു സമീപമുള്ള
തോട്ടകം സെന്റ്. ഗ്രീഗോരിയോസ് ദേവാലയത്തിലുള്ള അദ്ദേഹത്തിന്റെ കബറിടത്തിങ്കൽ ആചരിച്ചു. രാവിലെ  10 മണി മുതൽ ആരംഭിച്ച ശുശ്രുഷകൾക്കും കുർബാനക്കും ഫാദർ. മാത്യു നായിക്കാംപറമ്പിൽ  V C, ഫാദർ. ജോൺ കണ്ടത്തിൻകര  V C, ഫാദർ. ജേക്കബ് കാട്ടിപറമ്പിൽ V C എന്നിവർ നേതൃത്വം നൽകി.



ഈ അവസരത്തിൽ ദൈവദാസൻ കാട്ടാറാത്ത് വർക്കി അച്ചന്റെ നാമകരണ നടപടികൾക്കായി പ്രാർത്ഥിക്കുന്നതിനും അനുസ്മരണ ശുശ്രുഷകളിൽ, പങ്കുചേർന്ന്, കൂടുതൽ ദൈവനുഗ്രഹം പ്രാപിക്കുന്നതിനുമായി
50 - തോളം വൈദികരും കൂടാതെ, സന്യസ്ഥരും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി, തോട്ടകം പള്ളിയിൽ എത്തി ചേർന്നിരുന്നു.

   ദൈവദാസൻ കാട്ടാറാത്ത് വർക്കി അച്ചന്റെ
91 - മത് ചരമ വാർഷികത്തിൽ പങ്കെടുക്കുന്നതിന്, വർക്കി അച്ചന്റെ ജന്മ ദേശമായ പൂഞ്ഞാറിൽ നിന്നും, മറ്റു സ്ഥലങ്ങളിൽ നിന്നും ദൈവദാസന്റെ
പിൻ തലമുറക്കാരായ കാട്ടാറാത്ത്,
മുതിരെന്തിക്കൽ കുടുംബങ്ങളിൽ നിന്നുള്ളവരും നാട്ടുകാരുമായ നിരവധി ആൾകാർ അനുസ്മരണ ചടങ്ങുകളിൽ പങ്കു ചേർന്നു.