Latest News
Loading...

പാലാ രൂപത കൂട്ടിക്കൽ മിഷൻ ഒന്നാംഘട്ടം 9 വീടുകളുടെ താക്കോൽദാനം ഇന്ന്

പാലാ പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സഹായഹസ്തമായി പാലാ രൂപത ആവിഷ്കരിച്ച “കൂട്ടിക്കൽ മിഷൻ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയായ പുതിയ ഭവനങ്ങളുടെ താക്കോൽദാനവും സ്മരണാർഹനായ മാത്യു സ്കറിയ (രാജു) പൊട്ടംകുളം ദാനമായി നൽകിയ സ്ഥലത്ത് നിർമ്മിക്കപ്പെടുന്ന എട്ടു വീടുകളുടെ ശിലാസ്ഥാപനവും ഇന്ന്  രാവിലെ 10:30 പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. 29 പുതിയ വീടുകളുടെ നിർമാണവും 54 വീടുകൾക്ക് പുനർനിർമ്മാണ സഹായവുടക്കം 83 കുടുംബങ്ങൾക്ക് വാസയോഗ്യമായ വീടുകൾ ഉറപ്പുവരുത്തുവാൻ പദ്ധതിവഴി സാധിച്ചു.രണ്ട് കിടപ്പുമുറി, ഹാൾ, സിറ്റൗട്ട്, അടുക്കള, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടെ ഇടയിലിട്ട് 600 സ്ക്വയർ ഫീറ്റ് കോൺക്രീറ്റ് വീടുകളാണ് പുതിയതായി നിർമ്മിച്ചു. നൽകുന്നത്. രൂപതയിലെ ഇടവക പള്ളികൾ, മില്യൻ സഭ, എ.സി.ബി.എസ്, സി.എം.സി. എഫ് സി.സി. എന് .എ.ബി.എസ്, എസ്.എച്ച്, എസ്.ടി., തുടങ്ങിയ സന്യാസിനി സമൂഹങ്ങൾ, വൊസാഡ് കുറ്റി, കെ.സി.സി, വിൻസെന്റ് ഡി പോൾ സൊസൈറ്റി, മറ്റ് സംഘടനകൾ, പ്രവാസി മലയാളി കൂട്ടായ്മ, വിവിധ സ്ഥാപനങ്ങൾ, അയ കാംക്ഷികൾ, എന്നിവരുടെ സാമ്പത്തിക സഹായത്താലാണ് വീടുകളുടെ നിർമാണം നടന്നുവരുന്നത്.

പ്രളയവും ഉരുൾപൊട്ടലും കുട്ടിക്കൽ, കാവാലി, വേലനിലം എന്നീ പ്രദേശങ്ങളിൽ കനത്ത നാശമാണ് വരുത്തിയത് പ്രകൃതി ദുരന്തമുണ്ടായപ്പോൾ മുതൽ കുട്ടിക്കൽ ഫാറോന പള്ളി കേന്ദ്രീകരിച്ച് പാലാ രൂപതയുടെ നേതൃത്വത്തിൽ വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നു. ഫൊറോനയിലെ വിവിധ ഇടവകകളിലെ സ്കൂളുകളിലും പാരിഷ് ഹാളിലുമായി ആയിരത്തിലധികം ആളുകൾക്ക് അടിയന്തര താ സൗര്യം ഒരുക്കി അവശ്യവസ്തുക്കൾ വിതരണം ചെയ്തു. വിവിധ ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന നവീകരണ പ്രവർത്തനങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കാളികളായി.

കുട്ടിക്കലിന്റെ പുനർജീവന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്തു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി മെഡിക്കൽ ക്യാമ്പുകളും സൗജന്യ കൊറോണ വാക്സിൻ വിതരണവും സംഘടിപ്പിച്ചു. നൂറു കുടുംബങ്ങൾക്ക് അടിയന്തര സഹായമായി പതിനായിരം രൂപ വീതം വിതരണം ചെയ്തു. തങ്ങളുടെ പരിമിതമായ സമ്പാദ്യം നഷ്ടപ്പെട്ട പാവപ്പെട്ട കുടുംബങ്ങളിലെ 10 പെൺകുട്ടികൾക്ക് വിവാഹ സഹായമായി അൻപതിനായിരം രൂപ വീതവും 300 കുട്ടികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. പ്രളയത്തിൽ വലിയ കേടുപാടുകൾ സംഭവിച്ച 54 വീടുകൾ വാസയോഗ്യമാക്കുവാൻ 50000 മുതൽ 4 ലക്ഷം രൂപ വരെ ഓരോ വീടുകൾക്കും ചെലവഴിച്ച് പുനർനിർമാണം നടത്തി. 8 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പുതിയ വീടുകൾ നിർമ്മിച്ചുനൽകുന്നത്. ആദ്യഘട്ടമായി നിർമ്മാണം പൂർത്തിയായ 9 വീടുകളുടെ താക്കോൽദാനവും മൂന്നാംഘട്ടമായി പണിയുന്ന എട്ടു വീടുകളുടെ ശിലാസ്ഥാപന കർമ്മവും ആണ് ഇന്നു നടക്കുന്നത്. രണ്ടാം ഘട്ട വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

പാലാ ബിഷപ്പ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ മോൺ. ജോസഫ് മലേപറ മ്പിൽ, ഫാ. തോമസ് കിഴക്കേൽ, ഡാന്റീസ് കനാനിക്കൽ, സിബി കണിയാംപടി, പി.വി. ജോർജ് പുരയിടം തുടങ്ങിയവർ സന്നിഹിതരായിരുന്നു.