Latest News
Loading...

പാലായില്‍ ഉത്തേകജക മരുന്ന് വേട്ട. 4 പേർ പിടിയില്‍

പാലാ: കൂറിയറില്‍ ഉത്തേജകമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയ ഒരാള്‍ കൂടി പിടിയില്‍. വള്ളിച്ചിറ ഇടപ്പള്ളിയില്‍ അനീഷ് ആണ് ഇത്തവണ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഇത്തരത്തില്‍ വില്‍പ്പന നടത്തിയ മൂന്നംഗ സംഘത്തെ പിടികൂടിയിരുന്നു.

 തിടനാട് വാഴയിൽ പി.എം.അനീഷ് മോൻ (33), മൂന്നിലവ് സ്വദേശികളായ ആഴാ അലൻ (21), വേലിക്കിഴക്കേൽ ജോബിൻ (22) എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്. ഡ്രഗ്സ് കൺട്രോൾ വിഭാഗമാണ് ഇവ രെ പിടികൂടിയത്.




.കുറിയറിൽ എത്തുന്ന ഉത്തേജ കമരുന്ന് ഇവർ കൂടിയ വിലയ്ക്ക് പ്രധാനമായും വടംവലി താര ങ്ങൾക്കാണു വിറ്റിരുന്നതെന്ന് ഡ്രഗ്സ് കൺട്രോൾ ഉദ്യോഗ സ്ഥർ പറഞ്ഞു. ഇൻസ്പെക്ടർ മാരായ മഹേഷ്, ജോസഫ്, ജമീല എന്നിവരുടെ നേതൃത്വത്തി ലായിരുന്നു പരിശോധന,

പിടിയിലായ അനീഷില്‍ നിന്ന് 35000 രൂപയോളം വിലയുള്ള മെഫന്റര്‍മൈന്‍ സള്‍ഫേറ്റ് പിടിച്ചെടുത്തു. 349 എണ്ണമാണ് കണ്ടെടുത്തത്. ആയിരത്തോളം പേര്‍ക്ക് ഈ മരുന്നുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. കൂറിയര്‍ ഏജന്‍സികള്‍ക്ക് തെറ്റായ മേല്‍വിലാസം നല്‍കിയായിരുന്നു ഇപ്പോള്‍ പിടിയിലായ പ്രതിയുടെയും പ്രവര്‍ത്തനം. കുറിയര്‍ ഏജന്‍സിയുടെ ജീവനക്കാര്‍ ഇയാളെ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടാണ് മരുന്നുകള്‍ എത്തിച്ചിരുന്നത്. 

ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ സി.ഡി.മഹേഷ്, എന്‍.ജെ.ജോസഫ്,പാലാ പോലീസ് എസ്.എച്ച്.ഒ. കെ.പി.ടോംസണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സേനാംഗങ്ങളും റെയിഡില്‍ പങ്കെടുത്തു.വടംവലി താരങ്ങള്‍ക്കാണ് ഉത്തേജക മരുന്ന് നല്‍കുന്നതെന്നാണ് പിടിയിലായ പ്രതികള്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേക്ഷണം നടത്തേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. കൂടുതല്‍ സംഘങ്ങള്‍ പിടിയിലായതോടെ കായികതാരങ്ങള്‍ക്ക് വില്‍പ്പന നടത്തുന്നതിനുപരിയായുള്ള വിനിയോഗം നടക്കുന്നതായി അധികൃതര്‍ സംശയിക്കുന്നുണ്ട്.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments