Latest News
Loading...

35-മത് സംസ്ഥാന ജൂണിയര്‍ നെറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പിന് പാലായില്‍ തുടക്കമായി.

35-മത് സംസ്ഥാന ജൂണിയര്‍ നെറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പിന് പാലായില്‍ തുടക്കമായി. ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 500-ഓളം കായിതകാരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. 

കേരള നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി നജിമുദീന്‍, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ സണ്ണി വി സക്കറിയ, നെറ്റ് ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തോമസുകുട്ടി ആനിത്തോട്ടം, സെക്രട്ടറി സുനില്‍ തോമസ്, ടെക്‌നിക്കല്‍ കമ്മറ്റി കണ്‍വീനര്‍ സതീഷ് തോമസ്, അസോ. ജില്ലാ വൈസ് പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്, സെന്‍ എബ്രഹാം, നഗരസഭാ അംഗങ്ങളായ ബിജി ജോജോ, ബൈജു കൊല്ലംപറമ്പില്‍, ജിമ്മി ജോസഫ്, വി.സി പ്രിന്‍സ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു എം കുര്യാക്കോസ്, ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജുകുട്ടി ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. 

മല്‍സരങ്ങള്‍ ഞായറാഴ്ച സമാപിക്കും.

Post a Comment

0 Comments