Latest News
Loading...

റേഷൻ കാർഡും തൊഴിൽ കാർഡും 24 മണിക്കൂറിനുള്ളിൽ


കൃഷ്ണൻകുട്ടി കളരിക്കൽ എന്ന ഗുണഭോക്താവിന് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡും തൊഴിൽ കാർഡും ഉഴവൂർ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കി .കൃഷ്ണൻകുട്ടി വർഷങ്ങളായി മോനിപള്ളി പഞ്ചായത്ത് കെട്ടിടതോട് ചേർന്ന് ഒറ്റക്കാണ് താമസിക്കുന്നത്. മറ്റ് കുടുംബാംഗങ്ങൾ ആരും തന്നെയില്ല. 

 ദുരിതം പഞ്ചായത്ത് ഗ്രാമസേവകൻ കപിൽ കെ എ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് നടത്തിയ അടിയന്തിര ഇടപെടൽ ആണ് റേഷൻ കാർഡ്, തൊഴിൽ കാർഡ് എന്നിവ ലഭ്യമാകാൻ കാരണമായത്.ടിയാൾ താമസിക്കുന്ന സ്ഥലത്ത് ചെന്ന്പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഈ അവകാശ രേഖകൾ നൽകി. 

താലൂക്ക് സപ്ലൈ ഓഫീസർ എസ് കണ്ണൻ,വാർഡ് മെമ്പർ ന്യൂജെന്റ് ജോസഫ് , സെക്രട്ടറി സുനിൽ എസ്, ഗ്രാമസേവകൻ കപിൽ കെ എ,തൊഴിലുറപ്പ് എഞ്ചിനീയർ ഹേമന്ദ് ഹരിദാസ് എന്നിവർ നേതൃത്വം നൽകി.നിയമങ്ങളും അവയുടെ ആനൂകൂല്യങ്ങളും ഏറ്റവും സാധാരണക്കാരന് ലഭ്യമാകുമ്പോൾ ആണ് ജനാധിപത്യം വിജയിക്കുന്നത് എന്നും ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും അടിയന്തിരമായി ലഭ്യമാക്കേണ്ട സേവനങ്ങൾ ആരംഭിച്ചതായും പ്രസിഡന്റ് പറഞ്ഞു.

Post a Comment

0 Comments