Latest News
Loading...

പട്ടികവിഭാഗങ്ങളുടെ സംയുക്ത പ്രക്ഷോഭം നവംബർ 21ന് കോട്ടയത്ത്‌


കോട്ടയം :- ഭൂമിക്കും എയ്ഡഡ് വിദ്യാഭ്യാ സമേഖയിലെ സംവരണത്തിനുമായി പ്രക്ഷോഭം സംഘടിപ്പിക്കുവാൻ കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ചേർന്ന പട്ടിക വിഭാഗ സംഘടകളുടെ സംയുക്ത യോഗം തീരുമാനിച്ചു. പ്രക്ഷോഭത്തിൻ്റ ഭാഗമായി 
നവംബർ 21ന് കോട്ടയം നെഹ്‌റു സറ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അവകാശ പ്രഖ്യാപന സംഗമത്തിൽ പ്രക്ഷോഭത്തിൻ്റെ സമയവും രൂപവും പ്രഖ്യാപിക്കും. സംഗമത്തിൽ സമർപ്പിക്കുന്ന അവകാശ രേഖ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ചർച്ചചെയ്യുന്ന സംവാദ വേദികളും ഉണ്ടാകും.ജന ലക്ഷങ്ങൾ അണിനിരക്കുന്ന സംഗമം കേരളത്തിൽ ഉയരുന്ന വിമോചന സമര ഭീഷണികളെ മറികടക്കുന്നതാവണമെന്നും യോഗം തീരുമാനിച്ചു.

        സി.എസ്.ഡി.എസ് ജനറൽ സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ്റെ അദ്ധ്യക്ഷതയിൽ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു.എ.കെ.സി.എച്ച്.എം.എസ് പ്രസിഡന്റ് അഡ്വ.വി.ആർ.രാജു, ഐകൃ മലയരയ സഭ ജനറൽ സെക്രട്ടറി പി.കെ.സജീവ്,എ.കെ.സജീവ്, പ്രവീൺ.വി.ജയിംസ്,പ്രസന്ന ആറാണി, അഡ്വ.എ.സനീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

       സി.എസ്.ഡി.എസ് പ്രസിഡന്റ് കെ.കെ.സുരേഷ് ചെയർമാനും, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ജനറൽ കൺവീനറും, എ.കെ.സി.എച്ച്.എം.എസ് പ്രസിഡന്റ് അഡ്വ.വി.ആർ.രാജു ഖജാൻജിയുമായുളള 501 അംഗം സംഘാടക സമിതി രൂപീകരിച്ചു.

Post a Comment

0 Comments