.ഭക്ത കണ്ണപ്പയും കടക്തല രുദ്രയ്യയുമാണ് കൃഷ്ണം രാജുവിന്റെ പ്രധാന സിനിമകള്‍. മികച്ച നടനുള്ള നന്തി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
.കൃഷ്ണം രാജു ബിജെപി എംപിയായും വാജ്പേയ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാക്കി നാഡ, നരസാപുരം മണ്ഡലങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999 മുതല്‍ 2004 വരെ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു.
.ശേഷം 2009 ല്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2009 ലെ പൊതുതിരഞ്ഞെടുപ്പില്‍ എംപി സീറ്റിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. (source: deepika)
.

0 Comments