Latest News
Loading...

ഉഴവൂർ പഞ്ചായത്ത് കർഷക മാർക്കറ്റ് ഭരണസമിതി തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിനും ജനങ്ങൾക്ക് വിഷരഹിത പച്ചക്കറി ഉറപ്പാക്കുന്നതിനും വേണ്ടി ഒരു കർഷക മാർക്കറ്റ്  ആരംഭിക്കുന്നതിന് തീരുമാനമായി . ആയതിന്  മുന്നോടിയായി ടി പഞ്ചായത്തിലെ കർഷകരുടെ പൊതുയോഗം  പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡൻ്റ് ശ്രീ. ജോണിസ് പി  സ്റ്റീഫൻ്റെ അധ്യക്ഷതയിൽ ചേർന്നു. 


വൈസ് പ്രസിഡന്‍റ് ശ്രീമതി ഏലിയാമ്മ കുരുവിള ,മറ്റു വാര്‍ഡുമെമ്പർമാർ, കൃഷി ഓഫീസർ ശ്രീമതി. തെരേസ അലക്സ്, കൃഷി അസിസ്റ്റന്‍റ്  രാജേഷ് എന്നിവരും പ്രാദേശിക കർഷക സമതി അംഗങ്ങളും ടി യോഗത്തിന് നേതൃത്വം വഹിച്ചു.  അന്‍പതോളം വരുന്ന  കര്‍ഷകര്‍ പങ്കെടുത്ത യോഗത്തില്‍ കര്‍ഷക മാര്‍ക്കറ്റ് ലേലമാർക്കറ്റായി പ്രവർത്തനം ആരംഭിക്കാനുള്ള തീരുമാനമായി. 


. ലേലമാർക്കറ്റിന്‍റെ പൊതു യോഗത്തിലേക്ക്   27 പേരെ  തെരെഞ്ഞെടുക്കുകയും ചെയ്തു.  അവരുടെ യോഗം  22 -ാം തീയതി വ്യാഴാഴ്ച  പഞ്ചായത്ത് ഹാളില്‍ വച്ച് ചേരുകയും അവരില്‍ നിന്നും രഘു പാറയില്‍ പ്രസിഡന്‍റായും ബാബു വടക്കേല്‍ വൈസ് പ്രസിഡന്‍റായും സൈമണ്‍ പൈമ്പാലില്‍ സെക്രട്ടറിയായും തെരെഞ്ഞെടുത്ത്    സ്റ്റീഫന്‍ ജോസഫ് (ജോയിന്‍റ് സെക്രട്ടറി),ബിനു പരപ്പനാട്ട്(ഖജാന്‍ജി), സി റ്റി തോമസ്  , ഷെറി വെട്ടുകല്ലേല്‍, ഫ്രാന്‍സിസ് വെള്ളച്ചാലില്‍,സനീഷ് ഓക്കാട്ട്,  എന്നിങ്ങനെ  9 അംഗങ്ങളെ ഉള്‍പ്പെടുത്തി   ഭരണസമിതിയെ തിരഞ്ഞെശുക്കുകയും ചെയ്തു.




 എത്രയും വേഗം ഭരണസമിതിയുടെ നേതൃത്വത്തിൽ കർഷകമാർക്കറ്റ് ആരംഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, കൃഷി ഓഫീസർ തെരേസ അലക്സ്‌ എന്നിവർ അഭിപ്രായപെട്ടു.

.

Post a Comment

0 Comments