Latest News
Loading...

ക്രമക്കേടുകൾക്കെതിരെ യുഡിഎഫ് ധർണ നാളെ


ഈരാറ്റുപേട്ട .സർവീസ് സഹകരണ ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ .  ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച സഹകാരികൾക്ക് ആവശ്യപ്പെട്ടപ്പോൾ പണം തിരികെ ബാങ്ക് അധികാരികൾ നിസ്സഹായരായി കൈ മലർത്തുകയും പണയംവച്ച സ്വർണാഭരണങ്ങൾ തിരികെ ലഭിക്കാതെ വരികയും പലവിധത്തിലുള്ള ചിട്ടിയിൽ ചേർന്നവർക്കും ഡെയിലി കളക്ഷൻ വഴി തുക നിക്ഷേപിച്ചവർക്കും പണം തിരികെ ലഭിക്കാതെ സാഹചര്യത്തിൽ യുഡിഎഫ്  സമരവുമായി മുന്നോട്ട് വരുന്നത്.

ഈരാറ്റുപേട്ട സഹകരണബാങ്കിൽ മതിയായ സെക്യൂരിറ്റി ഇല്ലാതെ ലക്ഷക്കണക്കിന് രൂപ ബാങ്ക് ഭരണസമിതി അംഗങ്ങൾക്കും ഇടതുപക്ഷ നേതാക്കൾക്കും ബന്ധുക്കൾക്കും, അനധികൃതമായി വായ്പ നൽകിയും,ലോൺ തിരിച്ചു പിടിക്കുവാൻ യാതൊരുവിധ നടപടികൾ വലിച്ചു സ്വീകരിക്കാതിരിക്കുകയും, സ്വന്തക്കാർക്കും പാർശ്വവർത്തികൾക്കും അമിത നിയമനം നൽകുക വഴി വലിയ സാമ്പത്തിക വെച്ചതുകൊണ്ടും ആണ് ഭാരം പതിറ്റാണ്ടുകളായി വളരെ നല്ലരീതിയിൽ പ്രവർത്തിച്ചു വന്നിരുന്ന ബാങ്കിന് ഗതി വന്നത്. ബഹുമാനപ്പെട്ട സഹകരണ മന്ത്രിയുടെ പ്രഖ്യാപനത്തിൽ ക്രമക്കേട് നടന്ന ലിസ്റ്റിലുള്ള ഈ ബാങ്കിൽ സഹകരണ ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണം നടന്നു വരുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.




.

.അടിയന്തരമായി സർക്കാർ ഇടപെട്ട് നടപടി ഉണ്ടാവണമെന്നും അനധികൃത ലോണെടുത്ത ആളുകൾ മുഴുവൻ ലോണുകളും തിരിച്ചടക്കണമെന്നും അല്ലാത്തവരുടെ പേരിൽ ജപ്തി ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ച് നിക്ഷേപകരുടെ പണം എത്രയും പെട്ടെന്ന് തിരികെ നൽകി പ്രശ്നം പരിഹരിക്കണമെന്നും, സ്വകാര്യസ്ഥാപനങ്ങളിൽ പണയം വച്ചിരിക്കുന്ന ബാങ്കിലെ പണയക്കാരുടെ സ്വർണ ഉരുപ്പടികൾ തിരികെ നൽ
കണമെന്നും അഴിമതി കാണിച്ച ബാങ്ക് ഭരണസമിതിക്കെതിരെയും ജീവനക്കാർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാങ്ക് പടിക്കൽ യു.ഡി.എഫ് നടത്തുന്ന ധർണ ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് വെള്ളി രാവിലെ 10ന് ഉദ്ഘാടനംചെയ്യും.

യു.ഡി.എഫ്. ഈരാറ്റുപേട്ട മണ്ഡലം ചെയർമാൻ നൗഷാദ് പി എച്ച്, കൺവീനർ റാസി ചെറിയ വല്ലം, മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം പി സലിം,കോൺഗ്രസ്പൂഞ്ഞാർ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ മുഹമ്മദ് ഇല്യാസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം,മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് വി എം സിറാജ്,ജില്ല സെക്രട്ടറി വി പി മജീദ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് നാസർ,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റസീം മുതുകാട്ടിൽ മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സിറാജ് കണ്ടത്തിൽ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ നാസർ വെഞ്ചൂപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments