Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിൽ ഗുരുദക്ഷിണയും ഗുരുവന്ദനവും നടന്നു.

പൂഞ്ഞാർ : സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർക്ക് കുട്ടികൾ പുസ്തകങ്ങൾ സമ്മാനിച്ച 'ഗുരുദക്ഷിണ' -യും മുതിർന്ന അധ്യാപകനെ ആദരിച്ച 'ഗുരുവന്ദനവും' ശ്രദ്ധേയമായി. 

അധ്യാപകദിനം ഓണാവധിക്ക് ആയിരുന്നതിനാൽ, ദിനാചരണ ഭാഗമായി അധ്യാപകർക്കു നൽകുവാനായി ആ ദിവസങ്ങളിൽ കുട്ടികൾ പുസ്തകങ്ങൾ ശേഖരിച്ചു. ഓണാവധിക്ക് ശേഷം സ്കൂളിലെത്തിയ അവർ ഈ പുസ്തകങ്ങൾ അധ്യാപകർക്ക് ദക്ഷിണയായി നൽകി. 

.അധ്യാപകർ അനുഗ്രഹവും മധുരവും കുട്ടികൾക്ക് തിരിച്ചു നൽകി. ഈ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലൂടെ കുട്ടികളിലേക്കുതന്നെ തിരിച്ചെത്തും. ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ മുഖവില വരുന്ന പുസ്തകങ്ങളാണ് ഗുരുദക്ഷിണയിലൂടെ ഇപ്രകാരം ലഭിച്ചത്. 


അതോടൊപ്പം, സ്കൂളിലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ച ഗുരുവന്ദനവും നടന്നു. പ്രിൻസിപ്പാൾ ബെന്നി തോമസ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., അധ്യാപകരായ ഡോ. അജിത് കെ.പി., ജെസി സൈമൺ, സോൻസി പോൾ, മെരീന അബ്രാഹം, ടോണി തോമസ് തുടങ്ങിയവർ ഈ പരിപാടികൾക്ക് നേതൃത്വം നൽകി.

.

Post a Comment

0 Comments