Latest News
Loading...

റവ.ഫാ.പി.എഫ്. കുര്യാക്കോസ് പാറപ്ലാക്കലച്ചന്റെ സ്മരണയ്ക്കായി ചെയർ

 
പാലാ സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗത്തിൽ സർഗ്ഗാത്മക സാഹിത്യത്തിന്റെ അപ്പസ്തോലനായി നിറഞ്ഞ റവ.ഫാ.പി.എഫ്. കുര്യാക്കോസ് പാറപ്ലാക്കലച്ചന്റെ സ്മരണയ്ക്കായി ചെയർ ഉദ്ഘാടനം നടത്തി. കുര്യാക്കോസച്ചൻ ഒരു ആത്മീയ ജേതാവായിരുന്നു. ഭാഷാ സ്നേഹിയായി രുന്നു. പ്രകൃതി സ്നേഹിയായിരുന്നു. വിശുദ്ധനായ ഒരു മനുഷ്യൻ. സംശുദ്ധമായ മലയാളത്തിൽ എഴുതി.


ഭാവനാസമ്പന്നരായ കവികളെ അതിശയിക്കുന്ന തായിരുന്നു പാറപ്ലാക്കലച്ചന്റെ കൃതികൾ. ആകർഷകമായ വിവരണങ്ങളാണ് അവയിലുള്ളത്. ക്രിസ്തു വിജ്ഞാനീയത്തിന്റെ ഉദാത്തമാതൃകകളാണ് പാറപ്ലാ ക്കലച്ചന്റെ കൃതികൾ എന്ന് പാലാ സെന്റ് തോമസ് കോളേജിൽ യാളവിഭാഗം ആരംഭിക്കുന്ന റവ.ഫാ.പി.എഫ്. കുര്യാക്കോസ് പാറപ്ലാക്കൽ ചെയർ ഉദ്ഘാടനം ചെയ്തുകൊണ്ട് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ല റങ്ങാട്ട് പറഞ്ഞു. 

.ഏത് ഈടുറ്റ കൃതികളിലെ കഥാപാത്രങ്ങളെക്കാളും യേശു വന്റെ ജീവിതത്തെ സ്നേഹിച്ച് എഴുത്തുകാരനായിരുന്നു അദ്ദേഹം എന്നു കല്ലറ ങ്ങാട്ട് പിതാവ് എടുത്തുപറഞ്ഞു. വിശുദ്ധ വചനങ്ങൾകൊണ്ട് മെനഞ്ഞ മെത്ത യാണ് പാറപ്ലാക്കലച്ചന്റെ കൃതികൾ. അച്ചൻ ഒരു ലെജൻഡായിരുന്നു.



.കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് ജോൺ മംഗലത്ത് അധ്യക്ഷത വഹിച്ച യോഗ ത്തിൽ വയലാർ അവാർഡ് ജേതാവും പ്രശസ്ത നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ കഥയുടെ വർത്തമാനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഓർമ്മകളുടെ അഭാവമാണ് പുതിയ തലമുറയുടെ ജീർണ്ണതയ്ക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യനെ അന്തസ്സുള്ളവനാക്കുന്നവനായിരിക്കണം എഴുത്തുകാ രൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



.നമ്മുടെ ജീവിതത്തെ കൂടുതൽ ഇരുണ്ട തായി അവതരിപ്പിക്കുന്നവയാണ് പുതിയ കഥകൾ. അതാണവയുടെ പരിമിതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജിലാരംഭിച്ച പാറപ്ലാക്കൽ വിദ്യാപീഠ റവ.ഫാ. ഫ്രാൻസീസ് പാറപ്ലാക്കൽ, പ്രൊഫ. സി.ജെ. സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. മലയാളവിഭാഗം മേധാവി ഡോ. ഡേവിസ് സേവ്യർ സ്വാഗതവും ഡോ. തോമസ് സ്കറിയ നന്ദിയും അർപ്പിച്ചു.

Post a Comment

0 Comments