Latest News
Loading...

ബഹുജന മുന്നേറ്റം അനിവാര്യം - എം എം മണി എംഎൽഎ

ഈരാറ്റുപേട്ട : ആർഎസ്എസ്, പോപ്പുലർ ഫ്രണ്ട് പോലുള്ള വർഗീയ സംഘടനകളെ ഇല്ലാതാക്കാൻ ബഹുജന മുന്നേറ്റം അനിവാര്യമെന്ന് എം എം മണി എംഎൽഎ. ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെയും അതിന്റെ അനുകൂല സംഘടനകളെയും നിരോധിച്ചപ്പോൾ എസ്ഡിപിഐയെ നിരോധികതത്ത് വർഗീയത കൂടുതൽ ശക്തിപ്പെടുത്താനാണെന്നും എംഎൽഎ പറഞ്ഞു. 

കേരളത്തെ കലാപ ഭൂമിയാക്കാനുള്ള പോപ്പുലർ ഫ്രണ്ട്,ആർഎസ്എസ് നീക്കത്തിനെതിരെ സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലിയും പൊതു സമ്മേളനവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനായി കേന്ദ്ര സർക്കാർ ന്യൂന പക്ഷ വർഗീയതയെ ശക്തിപെടുത്തുന്നുവെന്നും, ബഹുസ്വാരത്തെ തകർത്ത് ഏക സ്വാരത്തെ സ്ഥാപിക്കുവാനായി പ്രവർത്തിക്കുനുവെന്നും അദ്ദേഹം പറഞ്ഞു.

.ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജങ്ക്ഷനിൽ അവസാനിച്ചു.ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ആദ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സക്കറിയ, ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം സിറിയക്ക്, തോമസ് മാത്യു, സികെ ഹരിഹരൻ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ എന്നിവർ സംസാരിച്ചു.


 

Post a Comment

0 Comments