Latest News
Loading...

മാർമലയിൽ ഒരുങ്ങുന്നത് വൻ വികസന പദ്ധതി

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തീക്കോയി മാർമലയിൽ നടപ്പാക്കുന്നത് 70-ൽ പരം കോടിയുടെ ചെറുകിട വൈദ്യുത ഉല്പാദന പദ്ധതിയാണെന്ന് അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മുടങ്ങിക്കിടന്ന പദ്ധതിയെ കഴിഞ്ഞ ഒരു വർഷത്തെ നിരന്തര ഇടപെടലുകളെ തുടർന്നാണ് പുനരുജ്ജീവിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കാവശ്യമായ
സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ തടസ്സങ്ങളാണ് പദ്ധതി വൈകിപ്പിച്ചത്.


സർവ്വേയിൽ ഉൾപ്പെട്ട ഭൂ ഉടമകൾക്ക് ഭൂമിയിൽ ഒന്നും ചെയ്യുവാൻ കഴിതെയും വന്നു. ഒരു വർഷം മുന്നേ ഭൂമി ഏറ്റെടുക്കലിനായുള്ള 4 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സർവ്വേ നടത്തി അതിർത്തിയും തീരുമാനിച്ച ശേഷമാണ് ഇപ്പോൾ 11 (1) നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ആവശ്യമായ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ടും ലഭ്യമാക്കി.ഇതേ തുടർന്ന് വൈദ്യുതി, റവന്യൂ വകുപ്പുമന്ത്രിമാരും ജില്ലാ കളക്ടറുമായി ചർച്ച നടത്തിയതിൻ്റെ ഫലമായാണ് ഇപ്പോൾ സ്ഥലം ഏറ്റെടുക്കലിനായുള്ള രണ്ടാം ഘട്ട വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്.

.ഏറ്റെടുക്കുവാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ ഉടമകൾ പദ്ധതിക്കായി പൂർണ്ണ പിന്തുണ അറിയിച്ചു കഴിഞ്ഞു.നാല് മാസത്തിനകം മൂന്നാം ഘട്ട 19 (1) വിജ്ഞാപനത്തിലൂടെ
ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഏറ്റെടുത്ത ഭൂമി വൈദ്യുത ബോർഡിന് കൈമാറുന്നതോടെ പദ്ധതിയ്ക്കായുള്ള ടെൻഡർ വിളിച്ച് നിർമ്മാണം ആരംഭിക്കുന്നതിതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ വൈദ്യുതി പ്രൊജക്ട്‌ ഇംപ്ലിമെൻ്റഷൻ വിഭാഗവും ഡിസൈൻ വിഭാഗവും തയ്യാറാക്കി വരികയാണ്.നിലവിലുള്ള എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നാൽ ആവശ്യമായ അധിക തുകയും ലഭ്യമാക്കും .


.മൂന്ന് വർഷം കൊണ്ട് ഇവിടെ നിന്നും വൈദ്യുതി ഉല്പാദനം ലക്ഷ്യമിടുന്നു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി പ്രൊജക്ട് ഓഫീസും ആരംഭിച്ചു.
ഇതോടൊപ്പം മാർമല ടൂറിസം വികസന പദ്ധതി കൂടി നടപ്പാക്കുന്നതിനായുള്ള 80 ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ധതിക്ക് വേണ്ടി ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.


.മാർമലവെള്ളച്ചാട്ടവും പ്രകൃതിസൗന്ദര്യവും കാണാനെത്തുന്നവർക്കായുള്ള പ്രാഥമിക സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഇരിപ്പിട, വിശ്രമ സജ്ജീകരണങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ടൂറിസം പദ്ധതിക്കായുള്ള വർക്കിംഗ് ഗ്രൂപ്പിൻ്റെ പരിഗണനയ്ക്കും അനുമതിക്കും ശേഷം ഇതും വൈദ്യുത പദ്ധതിയോടൊപ്പം നടപ്പാക്കുമെന്ന് സെബാസ്ററ്യൻ കുളത്തുങ്കൽ പറഞ്ഞു.

Post a Comment

0 Comments