Latest News
Loading...

കാപികോ റിസോര്‍ട്ട് പൊളിച്ചുതുടങ്ങി. മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം

പാണാവള്ളി നെടിയതുരുത്തില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭുമി കൈയേറി നിര്‍മിച്ച കാപികോ റിസോര്‍ട്ടിന്റെ പൊളിക്കല്‍ നടപടികള്‍ തുടങ്ങി. റിസോര്‍ട്ടിന്റെ തെക്കുഭാഗത്തുള്ള വില്ലകളാണ് ആദ്യം പൊളിക്കുന്നത്. അതിനിടെ, കാപികോ റിസോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമം. റിസോര്‍ട്ടിലെ ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി.


ജെസിബി ഉപയോഗിച്ചാണ് കെട്ടിടം തകര്‍ക്കുന്നത്. റിസോര്‍ട്ടിന്റെ ഒരു ഭാഗം തീരദേശപരിപാലന നിയമം ലംഘിച്ചാണ് നിര്‍മിച്ചതെന്ന് സുപ്രീം കോടതിയുടെ 2020 ജനുവരിയിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടപടികള്‍.

.ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ മേല്‍നോട്ടത്തില്‍ ഉടമകള്‍ നേരിട്ടാണ് റിസോര്‍ട്ട് പൊളിക്കുന്നത്. 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുള്ള 35,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടഭാഗങ്ങളാണ് പൊളിച്ചുനീക്കേണ്ടത്.


.റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന 7.0212 ഹെക്ടര്‍ ഭൂമിയില്‍ 2.9397 ഹെക്ടര്‍ കൈയേറ്റമാണെന്ന് കണ്ടെത്തിയതിനാലാണ് നടപടി.  പ്രാരംഭഘട്ടമായി രണ്ട് വില്ലകളാണ് ഇന്നു പോളിച്ചു നീക്കുക. കെട്ടിടാവിഷ്ടങ്ങള്‍ കായലില്‍ വീഴാതെ നീക്കം ചെയ്യേണ്ടത് റിസോര്‍ട്ട് അധികൃതരുടെ ചുമതലയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

.ടിവി മാധ്യമപ്രവര്‍ത്തകരുടെ കാമറ സ്റ്റാന്‍ഡ് ജീവനക്കാര്‍ വലിച്ചെറിഞ്ഞായിരുന്നു മാധ്യപ്രവര്‍ത്തകരോടുള്ള കയ്യേറ്റം. അനധികൃതമായി പണിത റിസോര്‍ട്ടിന്റെ പൊളിക്കല്‍ നടപടികള്‍  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ക്കുനേരെയാണ് അതിക്രമമുണ്ടായത്. 

Post a Comment

0 Comments