Latest News
Loading...

ഹർത്താൽ പാലായിൽ ഭാഗികം

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ പാലായിൽ ഭാഗികം. കടക കമ്പോളങ്ങൾ ഭാഗികമായി തുറന്നു . വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. സ്വകാര്യ ബസ്സുകൾ പൂർണമായും സർവീസ് നിർത്തിവെച്ചു. കെഎസ്ആർടിസി ഭാഗികമായി സർവീസ് നടത്തി. 


അതേ സമയം ഈരാറ്റുപേട്ടയിൽ ഹർത്താൽ പൂർണമായിരുന്നു. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രമായ ഈരാറ്റുപേട്ടയിൽ രാവിലെ മുതൽ വഴി തടഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ടൗൺ ഒഴിവാക്കിയാണ് വാഹനങ്ങൾ കടന്നുപോയത്. ടൗണിലും സെൻട്രൽ ജംഗ്ഷനിലുമായി പ്രവർത്തകർ കൂട്ടം കൂടി നിന്ന് വാഹനങ്ങൾ തടയുകയായിരുന്നു.


.

.

Post a Comment

0 Comments