Latest News
Loading...

ചേര്‍പ്പുങ്കലില്‍ കാര്‍ ഹോട്ടലിലേയ്ക്ക് ഇടിച്ച് കയറി

പാലാ കിടങ്ങൂര്‍ റൂട്ടില്‍ ചേര്‍പ്പുങ്കലില്‍ ഭക്ഷണം കഴിക്കാനെത്തിയവരുടെ കാര്‍ ഹോട്ടലിനുള്ളിലേയ്ക്ക് ഇടിച്ച് കയറി. ഉച്ചയ്ക്ക് പതിനൊന്നരയോടെയായിരുന്നു അപകടം. 

.മൂന്നിലവ് സ്വദേശികളായ ദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. വാഗണ്‍ആര്‍ കാറാണ് അപകടത്തില്‍പെട്ടത്. 


.മാര്‍ശ്ലീവ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് അപകടമുണ്ടായത്. ഐക്കരാസ് ഗ്രാന്‍ഡ് ഹോട്ടലിന് മുന്നിലായിരുന്നു അപകടം.


.നിയന്ത്രണവിട്ട കാര്‍ ഹോട്ടലിന്റെ ചില്ല് തകര്‍ത്ത് ഉള്ളിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. ചില്ല് കടയുടെ ചില്ല് പൂര്‍ണമായും തകര്‍ന്നുവീണു. 

.കടയ്ക്കുള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ഒരു കുട്ടിയ്ക്ക് ചില്ല് തെറിച്ചുവീണു ചെറിയ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി.