Latest News
Loading...

കരുനെച്ചി വാര്‍ഡില്‍ പുത്തന്‍ അംഗന്‍വാടി

ഉഴവൂര്‍ പഞ്ചായത്ത് കരുനെച്ചി വാര്‍ഡ് ല്‍ അംഗന്‍വാടി നിര്‍മ്മാണത്തിന് സൗജന്യമായി 3 സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ടു നല്‍കി നൈത്തി ചാക്കോ കണ്ണമ്മനാല്‍. 


.കൈമാരിയേല്‍ ജംഗ്ഷന്‍ ല്‍ ആണ് സ്ഥലം. നിലവില്‍ വാടക കെട്ടിടത്തില്‍ ആണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ചു ഇപ്പോഴത്തെ വാടക കെട്ടിടം അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതിനു അനുയോജ്യം അല്ല എന്ന സാഹചര്യത്തില്‍ ആണ് ശ്രമം ഉര്‍ജിതമാക്കിയത്. 

. സ്ഥലം സൗജന്യം ആയി നല്‍കിയ നൈത്തിക്ക് നന്ദി പറയുന്നതായും പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ വാര്‍ഡ് മെമ്പര്‍ ബിന്‍സി അനില്‍ എന്നിവര്‍ അറിയിച്ചു. അംഗന്‍വാടി നിര്‍മ്മാണത്തിന് ശിശുക്ഷേമ വകുപ്പില്‍ നിന്നും അനുമതി ലഭിച്ചതയും എത്രയും വേഗം നിര്‍മ്മാണം ആരംഭിക്കും എന്നും വാര്‍ഡ് മെമ്പര്‍ അറിയിച്ചു.

.സ്വന്തമായി കെട്ടിടം ഇല്ലാത്തഎല്ലാ അംഗന്‍വാഡികള്‍ക്കും കെട്ടിടം യാഥാര്‍ത്ഥ്യമാക്കും എന്നും പ്രസിഡന്റ് അഭിപ്രായപെട്ടു. ഉഴവൂര്‍ പഞ്ചായത്തില്‍ മൊത്തം 19 അംഗന്‍വാടികളില്‍ 5 എണ്ണത്തിനു സ്വന്തമായി കെട്ടിടം നിലവില്‍ ഇല്ല.


.

.

Post a Comment

0 Comments