പാലാ ഗവ. പോളിടെക്നിക് കോളേജിൽ നവാഗതർക്ക് സ്വാഗതം ഒരുക്കിയ എബിവിപി പ്രവർത്തകർക്ക് നേരെ സിപിഐഎം എസ്എഫ്ഐ ഗുണ്ടകൾ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് ABVP. യാതൊരു പ്രകോപനവുമില്ലാതെ 30 ഓളം എസ്എഫ്ഐ - സിപിഎം പ്രവർത്തകർ കോളജിൻ്റെ മുമ്പിൽ സ്വാഗതം നൽകിയ കോളജിലെ എബിവിപി പ്രവർത്തക്കർക്കു നേരെ ഇരുമ്പ് വടിയും കരിങ്കല്ലും ആയിട്ടായിരുന്നു അക്രമിച്ചത്.
Watch video https://fb.watch/fR7iQMY8fd/
.അക്രമത്തിൽ പാലാ നഗർ സെക്രട്ടറി അക്ഷയ് മന്നക്കനാട്,ജില്ലാ കമ്മിറ്റിയംഗം അനന്തു, തുടങ്ങിയ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരു മാസമായിട്ട് പാലായിൽ പല ക്യാമ്പസുകളിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്ന എസ്എഫ്ഐ പ്രവർത്തകരുടെ നീക്കത്തെ നിയമത്തിന്റെ വഴിയിലൂടെ പ്രതിരോധിക്കുമെന്ന് ജില്ലാ പ്രസിഡൻറ് സനന്ദൻ ഓ എസ് അറിയിച്ചു.

0 Comments