Latest News
Loading...

ഹര്‍ത്താലില്‍ സംഘർഷം. 87 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

 ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് റോഡ് ഉപരോധിച്ച 87 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോപ്പുലർ ഫ്രണ്ടിന്റെ ഡിവിഷണൽ സെക്രട്ടറിയായ ഈരാറ്റുപേട്ട നടയ്ക്കൽ കീഴേടത്ത് വീട്ടില്‍ പരീത് ലബ്ബ മകൻ ഫൈസല്‍(35) ന്റെ നേതൃത്വത്തിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ട ജംഗ്ഷനിൽ റോഡ് ഉപരോധിച്ചത്. 


പ്രവര്‍ത്തകര്‍ റോഡിലൂടെ സഞ്ചരിച്ച വാഹനങ്ങൾ തടഞ്ഞുനിർത്തുകയും അവരോട് തട്ടിക്കയറുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയും, തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് സ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു.



ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി. 




.ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില


തിരുവനന്തപുരം സിറ്റി - 12, 11, 3 
തിരുവനന്തപുരം റൂറല്‍ - 10, 2, 15
കൊല്ലം സിറ്റി - 9, 0, 6
കൊല്ലം റൂറല്‍ - 10, 8, 2
പത്തനംതിട്ട - 11, 2, 3
ആലപ്പുഴ - 4, 0, 9
കോട്ടയം - 11, 87, 8
ഇടുക്കി - 3, 0, 3


.എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറല്‍ - 10, 3, 3 
തൃശൂര്‍ സിറ്റി - 6, 0, 2
തൃശൂര്‍ റൂറല്‍ - 2, 0, 5
പാലക്കാട് - 2, 0, 34
മലപ്പുറം - 9, 19, 118 
കോഴിക്കോട് സിറ്റി - 7, 0, 20  
കോഴിക്കോട് റൂറല്‍ - 5, 4, 23
വയനാട് - 4, 22, 19
കണ്ണൂര്‍ സിറ്റി - 28, 1, 49 
കണ്ണൂര്‍ റൂറല്‍ - 2, 1, 2
കാസര്‍ഗോഡ് - 6, 6, 28

Post a Comment

0 Comments