Latest News
Loading...

ലോയേഴ്സ് ചേമ്പറിന്റെ ഉദ്ഘാടനം ഈ മാസം 23 ന്

. പാലാ നഗരസഭ ജുഡീഷ്യൽ കോംപ്ലക്സിന് സമീപം നിർമ്മിച്ച ലോയേഴ്സ് ചേമ്പറിന്റെ ഉദ്ഘാടനം ഈ മാസം 23 ന് ജോസ് കെ മാണി എം.പി നിർവ്വഹിക്കും. യശശ്ശരീരനായ കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ പ്രത്യേക താല്പര്യം എടുത്ത് നിർമ്മിച്ചതാണ് ജുഡീഷ്യൽ കോംപ്ലക്സ്. 

അതുവരെ സിവിൽ സ്റ്റേഷനിലെ പരിമിതമായ സൗകര്യങ്ങളിലും വിവിധ വാടക കെട്ടിടങ്ങളിലുമാണ് കോടതികൾ പ്രവർത്തിച്ചു വന്നിരുന്നത്. ഇത് പൊതുജനങ്ങൾക്കും വക്കീലന്മാർക്കും വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കെട്ടിട നിർമ്മാണത്തിന് സർക്കാർ തുക അനുവദിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാൽ ജുഡീഷ്യയി കോംപ്ലക്സിന്റെ നിർമ്മാണത്തിന് കാലതാമസം വന്നു 

.ഇത് ശ്രദ്ധയിൽപ്പെട്ട കെ.എം മാണി പാലാ നഗരസഭയോട് ആവശ്യപ്പെട്ടതിന് പ്രകാരമാണ് സ്ഥലം ലഭ്യമായത്. ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയുടെ അഭിമുഖമായി മൂന്നാനിയിൽ 85 സെന്റ് നഗരസം വക സ്ഥലം സൗജന്യമായി സർക്കാരിന് വിട്ടു നൽകി. തൽഫലമായി എം.എ.സി.റ്റി, കുടുംബ കോടതി. ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, മുനിസിഫ് കോടതി, സബ് കോടതി എന്നിവയെല്ലാം ഒറ്റ കുടക്കീഴിൽ പ്രവർത്തനം ആരംഭിച്ചു.

തുടർന്ന് പാലാ നഗരസഭ 3.5 കോടി രൂപ നിർമ്മാണ ചെലവ് നടത്തി കോടതി സമുച്ചയത്തോട് ചേർന്ന് ആധുനിക നിലവാരത്തിൽ ലോയേഴ്സ് ചേമ്പറിന്റെ നിർമ്മാണം പൂർത്തീകരിച്ചു. 


.മൂന്ന് നിലകളിലായി 72 മുറികളോടു കൂടിയ കെട്ടിടത്തിൽ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാരുടെ സൗര്യാർത്ഥമാണ് കൂടുതൽ മുറികളും വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് ഉപകരിക്കത്തക്ക രീതിയിൽ ഓഫീസ് മുറികളും വാണിജ്യ ഉപയോഗത്തിനായുള്ള മുറികളും ഈ കോംപ്ലക്സിൽ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ മുറികളോടും ചേർന്ന് ശുചിമുറികളും നിർമ്മിച്ചിട്ടുണ്ട്. 

.പൂഞ്ഞാൽ - ചുറ്റുമാനൂർ ഹൈവേ റോഡ് ജും വിശാലമായ പാർക്കിംഗ സൗകര്യവും ഈ കോംപ്ലക്സിന്റെ പ്രത്യേകതയാണ്. കോംപ്ലക്സിന്റെ ഉദ്ഘാടനം സെപ്തംബർ മാസം 21-ാം തീയതി വെള്ളിയാഴ്ച്ച 3.30 പി.എം.ന് നഗരസഭാ ചെരിക്കാൻ ആന്റോ ജോസ് പടിഞ്ഞാറെക്കരയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും. തദവസരത്തിൽ മാണി സി കാപ്പൻ എം എൽ എ മുഖ്യപ്രഭാഷണവും കരാറുകാരനെ ആദരിക്കലും നടത്തും.. വിവിധ കോടതികളിലെ ജഡ്ജിമാർ വിശിഷ്ട അതിഥികൾ ആയിരിക്കും. 

മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോയി എബ്രാഹം, കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ യോഗത്തിൽ ആശംസകൾ അറിയിക്കും.



കോംപ്ലക്സിലെ മുറികൾ വാടകയ്ക്ക് നൽകുന്നതിനായി ഒക്ടോബർ മാസം 11-ാം തിയതി മുനിസിപ്പൽ ആഫീസിൽ വച്ച് രാവിലെ 11 മണിക്ക് പരസ്യ ലേലം നടത്തുമെന്നും കൂടുതൽ വിവരങ്ങൾ മുനിസിപ്പൽ ആഫീസിൽ നിന്നും അറിയാവുന്നതാണെന്നും ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാർ പറഞ്ഞു. പ്രത സമ്മേളനത്തിൽ ചെയ്യാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. 

Post a Comment

0 Comments