Latest News
Loading...

സ്‌നേഹദീപം 12-ാം സ്‌നേഹവീടിന് തുടക്കം കുറിച്ചു

 ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 12-ാം സ്‌നേഹവീടിന് മുത്തോലി പഞ്ചായത്തിലെ തെക്കുംമുറിയില്‍ തുടക്കം കുറിച്ചു.  
.

.ശിലാസ്ഥാപന കര്‍മ്മം ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു. സ്‌നേഹദീപം പദ്ധതി സമൂഹത്തിനാകെ മാതൃകയാക്കാവുന്ന ഒരു നല്ല ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് അപു ജോണ്‍ ജോസഫ് അഭിപ്രായപ്പെട്ടു. 

.സ്‌നേഹദീപം പദ്ധതിപ്രകാരം മുത്തോലി പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന നാലാം സ്‌നേഹവീടാണിത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.


.സ്‌നേഹദീപം മുത്തോലി പ്രസിഡന്റ് സന്തോഷ് കാവുകാട്ട്, സെക്രട്ടറി കെ.എസ്. മാത്യു കേളപ്പനാല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആര്യ സബിന്‍, ഫിലോമിന ഫിലിപ്പ്, ഗോപാലകൃഷ്ണന്‍ പുത്തുപള്ളില്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ തങ്കച്ചന്‍ മണ്ണൂശ്ശേരി, 

.സജി ഓലിക്കര, ഷൈബു തോപ്പില്‍, കുര്യാക്കോസ് മണിക്കൊമ്പില്‍, ബേബി ചേന്നാട്ട്, ജേക്കബ് മഠത്തില്‍, ജോസ് പെരുവേലില്‍, സണ്ണി ചൊളളനാല്‍, രാധാകൃഷ്ണന്‍ ഇടാട്ടുതാഴെ, സോജി തലക്കുളം, സാജന്‍ താന്നിക്കല്‍, ശ്രീകുമാര്‍ പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments