Latest News
Loading...

S.M.Y.M പാലാ രൂപത യുവജനോത്സവം സഹൃദയ'22 smym

പാലാ: എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെ രൂപതയിലെ എല്ലാ യുവജനങ്ങൾക്കുമായി സഹൃദയ'22 നടത്തപ്പെടുന്നു .  സെപ്റ്റംബർ 3-ന് രചനാ മത്സരവും, ഒക്ടോബർ 2-ന് കലാമത്സരവും പാലായി വച്ചാണ് നടക്കുന്നത്. 

ക്രൈസ്തവരുടെ തനത് കലാരൂപങ്ങൾ വീണ്ടെടുക്കുകയാണ് ഈ കലാ മത്സരത്തിലൂടെ. യുവജനങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, സാഹോദര്യവും, കൂട്ടായ പ്രവർത്തനശൈലിയും പരിശീലിക്കുന്നതിനുള്ള വേദിയാണ് ഈ കലാമാമാങ്കം എന്ന് ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റിയ, പ്രസിഡൻ്റ് ശ്രീ ജോസഫ് കിണറ്റുകര , ജനറൽ സെക്രട്ടറി ശ്രീ ഡിബിൻ ഡൊമിനിക് എന്നിവർ അറിയിച്ചു. റിന്റു റെജി, എഡ്വിൻ ജോഷി, ടോണി കവിയിൽ, നവ്യ ജോൺ, മെറിൻ തോമസ്, ലിയോൺസ് സൈ, ലിയ തെരെസ് ബിജു, അഡ്വ.സാം സണ്ണി, ഗ്രീഷ്മ ജോയൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.






Post a Comment

0 Comments