Latest News
Loading...

സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തി

രാമപുരം മാർ അഗസ്തീനോസ് കോളേജ് ഐ  ക്യു എ സി  യുടെയും  ഉന്നത് ഭാരത് അഭിയാന്റെയും ആഭിമുഖ്യത്തിൽ  ഭാരതത്തിന്റെ  75 -ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  സ്വാതന്ത്ര്യ ദിന  സന്ദേശ റാലി നടത്തി .  ഉച്ചകഴിഞ്ഞു  1:30 പി. എം. ന് കോളേജ് അങ്കണത്തിൽ നിന്നും അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ നടത്തിയ  ഇരുചക്ര വാഹന  റാലി   വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിയുടെ  ആമുഖ സന്ദേശത്തോടെ   രാമപുരം സബ് ഇൻസ്‌പെക്ടർ . ശ്രീ. അരുൺകുമാർ പി. എസ്.   ഫ്ളാഗ്ഓഫ്  ചെയ്യുതു. തുടർന്ന്  പാലാ റോഡിലൂടെ ചക്കാമ്പുഴ ജങ്ഷനിലെത്തി റാലി   കൊണ്ടാട് റോഡിലൂടെ  രാമപുരം ഉഴവൂർ റോഡിൽ പ്രവേശിച്ച്  കൂടപ്പുലം  വഴി  അനിച്ചുവട് ജംഗ്‌ഷനിലൂടെ   രാമപുരം അമ്പലം ജംഗ്‌ഷനിൽ വഴി രാമപുരം ടൗണിൽ എത്തിച്ചേർന്നു . 

തുടർന്ന് രാമപുരം ടൗണിൽ നടത്തിയ സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ റവ .ഡോ. ജോർജ് വര്ഗീസ് ഞാറക്കുന്നേൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി . കോളേജ് അധ്യാപകൻ ശ്രീ . സുബിൻ ജോസ് മാജിക്‌ഷോ അവതരിപ്പിച്ചു . സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, പ്രോഗ്രാം കോർഡിനേറ്റർ മനോജ് സി ജോർജ് , വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ , ശ്രീമതി. സിജി ജേക്കബ്, അദ്ധ്യാപകരായ ശ്രീ. പ്രകാശ് ജോസഫ്, ശ്രീ. രാജീവ് ജോസഫ് , ശ്രീ വിജയകുമാർ പി ആർ , മനീഷാ ബേബി , രതി സി ആർ, വിദ്യാർത്ഥി പ്രതിനിധി കുമാരി നേഹാ സനോജ് തുടങ്ങിയവർ പ്രസംഗിച്ചു .




Post a Comment

0 Comments